ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം, വിശദമായ പരിശോധനയ്ക്ക് പൊലീസ്

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ…

Read More

ആശ്വാസ വാർത്ത നിപ 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: മലപ്പുറത്തെ നിപ ബാധയിൽ മൂന്ന് പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്

Read More

മനം മടുത്തു : തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് ഈശ്വർ മാൽപെ

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ . ഒരു പൈസ പോലും വാങ്ങാതെ തിരിച്ചിലിനിറങ്ങിയ തന്നോട് മോശം പെരുമാറ്റമാണ് ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതില്‍ തനിക്ക് വിഷമുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നുമാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്. മണ്ണിടിച്ചിലില്‍ കാണാതായ ലോറിയുടെ ഭാഗങ്ങള്‍ ഗംഗംവലി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതെല്ലെന്ന് ലോറി ഉടമ മനാഫ് വ്യക്തമാക്കി. രണ്ട്…

Read More

ഷിരൂരിൽ ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാൻ തീരുമാനം

ബെംഗ്ളൂരു : ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള പരിശോധ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ. മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നദിക്കടിയിൽ നടക്കുന്ന പരിശോധനയിൽ ലഭിക്കുന്നത് ടാങ്കർ ലോറിയുടെ ഭാഗങ്ങളാണ്. അർജുന്റെ ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും കർണാടക ഫിഷറീസ് മന്ത്രി മംഗൾ വൈദ്യയും വ്യക്തമാക്കി. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം…

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പേർ പിടിയിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പേർ പിടിയിൽ. സുന്ദര്‍ (23) എന്നയാളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ചെന്നൈയ്ക്ക് സമീപം തായമ്പൂരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. വൈകീട്ട് സ്‌കൂള്‍വിട്ടശേഷം ട്യൂഷന്‍ ക്ലാസില്‍ പോകുന്ന പെണ്‍കുട്ടി രാത്രി ഏഴരയോടെയാണ് വീട്ടില്‍വരാറുള്ളത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി ഈ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ ട്യൂഷന്‍ സെന്ററില്‍ തിരക്കിയപ്പോള്‍ 7.15-ഓടെ കുട്ടി വീട്ടിലേക്ക്…

Read More

വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ഒന്നരവയസ്സുകാരി മരിച്ചു

കാസർകോട്: മഞ്ചേശ്വരത്ത് ഒരുവയസ്സുകാരി വെള്ളംനിറച്ച ബക്കറ്റില്‍ വീണ് മരിച്ചു. കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ അപകടം. അയല്‍പക്കത്തെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഫാത്തിമ വീട്ടിനുള്ളിലേക്ക് കയറിപ്പോവുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ വരാന്തയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. അകത്തേക്കു പോയ കുട്ടിയെ കാണാതെ വന്നതോടെ ചെന്നുനോക്കുമ്പോഴാണ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന കുഞ്ഞിനെ കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങി മറവുചെയ്തു. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം…

Read More

സിനിമ മേഖലയിൽ വീണ്ടും ലൈംഗികാതിക്രമം; രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്

കൊച്ചി : സിനിമാ മേഖലയിലെ അതിക്രമങ്ങൾ തുടർക്കഥ ആയിക്കൊണ്ടിരിക്കുമ്പോൾ അത് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് രണ്ട് കേസുകൾ കൂടി. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയത് കൊച്ചി ഇൻഫോ പാർക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലിൽ രജിസ്റ്റർ ചെയ്ത കേസുകളാണ്. ജൂനിയർ ഹെയർ സ്റ്റൈലിസ്റ്റിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2022 ഫെബ്രുവരിയിൽ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരാതിയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർക്ക് എതിരെയാണ് കേസെടുത്തത്. ഇവരിൽ രണ്ട് പേർ മേക്കപ്പ്…

Read More

ശ്രീലങ്കയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്; അനുര കുമാര ദിസനായകെ പ്രസിഡൻ്റാകും

കൊളംബോ: ശ്രീലങ്കയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുനെ അധിരകാരത്തിലേക്ക്.ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്.ഇതുവരെ എണ്ണിയതില്‍ 57 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടിയെന്നാണ് റിപ്പോര്‍ട്ട്.നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ബഹുദൂരം പിന്നിലാണ്.ഈ തിരഞ്ഞെടുപ്പില്‍ 38 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 22 ഇലക്ട്‌റല്‍ ഡിസ്ട്രിക്ടുകളില്‍ ഏഴിലെയും തപാല്‍ വോട്ടിംഗില്‍ അനുര കുമാര ദിസനായകെ 56 ശതമാനം വോട്ടുകളാണ് നേടിയത്.ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ …

Read More

നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവ്

ഗൂഡല്ലൂര്‍: നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് കോടതി ശിക്ഷിച്ചത്‌. 2019 ജനുവരി 17-ന് ആയിരുന്നു കേസിലാണ് ആസ്പദമായ സംഭവം. സ്വകാര്യബംഗ്ലാവില്‍ വാച്ച്മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന്‍ 2018-ല്‍ അനാരോഗ്യത്താല്‍ മരിച്ചു. ഇതേ തുടർന്ന് സജിത ബംഗ്ലാവില്‍ ജോലിചെയ്തുവരുകയായിരുന്നു. രണ്ടുപെണ്‍കുട്ടികളുള്‍പ്പെട്ടതായിരുന്നു കുടുംബം. ഭര്‍ത്താവിന്റെ മരണത്തിനുശേഷം സംഭവദിവസം പെണ്‍മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്. പതിനാലുവയസ്സുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും…

Read More

കാറിനടിയിൽ പെട്ടു; രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ച് രാവിലെ ആയിരുന്നു അപകടം.രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial