‘ചെങ്കൊടി പിടിച്ച് മുന്നോട്ട് പോകട്ടെ’; അൻവറിനെ സ്വാഗതം ചെയ്ത പ്രാദേശിക ലീഗ് നിലപാട് തളളി എംഎം ഹസനും പികെ കുഞ്ഞാലിക്കുട്ടിയും
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ മുസ്ലിം ലീഗ് നിലമ്പൂര്‍ നേതൃത്വം സ്വാഗതം ചെയ്തതിനെ തള്ളി കോൺഗ്രസും മുസ്ലിം ലീഗ് നേതൃത്വവും. അൻവറിനെ പോലുള്ള ഒരാളിനെ മുന്നണിക്ക് ആവശ്യല്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ എംഎം ഹസൻ്റെ പ്രതികരണം. ചെങ്കൊടി പിടിച്ച് അൻവർ മുന്നോട്ട് പോകട്ടെ. ഇപ്പോൾ എന്ത് ചക്കര വർത്തമാനം പറഞ്ഞാലും മുന്നണി ഏറ്റെടുക്കില്ല. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന പരാമർശമടക്കമുള്ള മുൻ നിലപാടുകൾ പൊറുക്കാനാവില്ലെന്നും ഹസൻ പറഞ്ഞു. അൻവറിനെ മുന്നണിയിലേക്ക് സ്വാഗതം…

