തൃശൂർ റെയിൽവേ സ്റ്റേഷനരികെ യുവാവിൻ്റെ മൃതദേഹം; കണ്ടെത്തിയത് കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പിൽ മജിദിന്റെ മകൻ ഷംജാദി( 45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ കാനയിൽ തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നു രാവിലെ നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമെ കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു….

Read More

വടക്കാഞ്ചേരിയിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

പാലക്കാട്: ദേശീയപാതയില്‍ വടക്കാഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടില്‍ ബി അനില്‍കുമാറാണ് (24) മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ 1:45 ന് അനിലിന്റെ ബൈക്ക് അതേ ദിശയില്‍ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തൃശൂരില്‍ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍കുമാര്‍. ഇടിയുടെ ശക്തിയില്‍ അനില്‍ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് വടക്കാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി…

Read More

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ബംഗാളി നടിയുടെ രഹസ്യമൊഴിയെടുത്തു

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ ബംഗാളി നടിയുടെ രഹസ്യ മൊഴിയെടുത്തു. 2009-2010 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് സിനിമയുടെ ഓഡിഷനെത്തിയ നടിയുടെ കൈകളും വളകളിലും സ്പര്‍ശിക്കുകയും പിന്നീട് കഴുത്തിലും മുടിയിലും സ്പര്‍ശിക്കുകയും ചെയ്തു, തന്നോട് അപമര്യാദയായി പെരുമാറി എന്നുമായിരുന്നു നടിയുടെ പരാതി. എറണാകുളം സിജെഎം കോടതിയാണ് ഓൺലൈനായി നടിയുടെ രഹസ്യമൊഴിയെടുത്തത്. കൊൽക്കത്ത ആലിപ്പൂർ കോടതിയിലായിരുന്നു നടപടികൾ. ഉച്ചയ്ക്ക്…

Read More

തിരുവനന്തപുരത്ത് ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞ് വീണു;നാലു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉഞ്ഞാലാടിക്കൊണ്ടിരുന്ന നാലുവയസുകാരൻ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് (നാല്) ആണ് മരിച്ചത്. കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ…

Read More

കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ മുഖം

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില്‍ അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. 1962 ല്‍…

Read More

എൻസിപിയിലെ മന്ത്രി സ്ഥാന തർക്കം അവസാനിച്ചു; തോമസ് കെ തോമസ് മന്ത്രിയാകും

തിരുവനന്തപുരം: മന്ത്രിസ്ഥാന തർക്കങ്ങൾക്ക് ഒടുവിൽ തോമസ് കെ തോമസ് എന്‍സിപി മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. മുഖ്യമന്ത്രിയും മുന്നണി നേതൃത്വവുമായും ശരത് പവാർ ചർച്ച നടത്തും. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി…

Read More

ബംഗ്ലാദേശ് യുവതിയെ 20 പേര്‍ക്ക് എത്തിച്ചുനല്‍കി; കൊച്ചിയില്‍ സ്ത്രീകള്‍ നിയന്ത്രിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്‌സ് റാക്കറ്റ് ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ബംഗളൂരുവില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നത്. സെക്‌സ് റാക്കറ്റിന്റെ കണ്ണിയായ…

Read More

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; വീഡിയോകള്‍ അപ്രത്യക്ഷമായി

      സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിലെ വീഡിയോകള്‍ അപ്രത്യക്ഷമായി. യൂട്യൂബ് ഹോം പേജില്‍ ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. യുഎസ് ആസ്ഥാനമായ റിപ്പിള്‍ ലാബിന്റെ പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു. സുപ്രീംകോടതി പരിഗണിച്ചിരുന്ന സുപ്രധാന കേസുകളില്‍ പലതിന്റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു….

Read More

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്. മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പിലൂടെ അറിയിക്കാന്‍ കഴിയും. പരാതി അറിയിക്കാനുള്ള നമ്പര്‍: 94467 00800. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നിയമലംഘനത്തിന്മേല്‍ ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) പാരിതോഷികം നല്‍കും. വാട്സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോര്‍പറേഷനില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ…

Read More

കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപാമ്പ്

പരിയാരം: കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപാമ്പെത്തി. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്തിരുന്ന കൂട്ടിരിപ്പുകാർ പാമ്പിനെ കണ്ടത്. ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ട് പരിഭ്രാന്തരായി ബഹളം വെച്ചു. ബഹളം കേട്ട് ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം. പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഈ സമയം ഐ.സി.യുവിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ്‌ കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്. ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial