വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. അമ്മയ്ക്കും മകനും പരിക്ക്

ആലപ്പുഴ: വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. തലവടി സ്വദേശി ശ്രീകണ്ഠൻ ആണ് വീടിന് തീയിട്ടതിന് പിന്നാലെ ജീവനൊടുക്കിയത്. ഭാര്യ ഓമന (70)യ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഓമന കിടപ്പുരോഗിയാണ്. വീടിന് തീപിടിച്ചത് കണ്ട് മകൻ അമ്മയേയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. ഇവരെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Read More

ട്രെയിനിൽ ഓടികയാറാൻ ശ്രമിച്ച യുവാവ് തെന്നി വീണു മരിച്ചു

പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത് .ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍…

Read More

കോട്ടയത്ത് പതിനാല് വയസുകാരി പൂർണഗർഭിണി; സംഭവം സംഭവം പുറത്തറിഞ്ഞത് വയറുവേദനയെ തുടർന്ന് ചികിത്സ തേടിയതോടെ,ലൈംഗികാതിക്രമം നടത്തിയത് ബന്ധു

കോട്ടയം: കോട്ടയത്ത് വയറുവേദനക്ക് ചികിത്സതേടിയ പതിനാലു വയസുകാരി പൂർണഗർഭിണി. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പാമ്പാടി താലൂക്ക് ആശുപത്രിയിൽ കടുത്ത വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ പെൺകുട്ടിയെ വിശദമായ പരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി പൂർണഗർഭിണിയാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയാണെന്ന് കുട്ടി പറഞ്ഞതോടെ സ്‌കാനിങ് ഉൾപ്പെടെ നടത്തിയപ്പോഴാണ് പൂർണ ഗർഭിണിയാണെന്ന് കണ്ടെത്തി. ഉടൻതന്നെ ഡോക്ടർ വിവരം…

Read More

വടകരയിലെ വയോധികൻ്റെ മരണം കൊലപാതകം; പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

കോഴിക്കോട്: വടകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടത്തിലൂടെയാണ് വയോധികനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്ന് സംശയിക്കുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാളുടെ കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരിക ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

Read More

മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്. വള്ളികുന്നം സ്വദേശി സത്താര്‍ ഹാജി, മകള്‍ആലിയ (20)എന്നിവരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ്‌സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി.മകളുടെ മകളുടെ മൃതദേഹം…

Read More

വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മലയിൻകീഴ്: വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്. ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയതെന്നാണ് റിപ്പോർട്ട്. ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു, താൻ ധരിച്ചിരുന്ന ആഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചുവച്ചു. അല്പം കഴിഞ്ഞ് വീടിന് തൊട്ടടുത്തുള്ള ഹാളിൽ വിരുന്ന് സൽക്കാരത്തിനായി…

Read More

ബംഗളൂരുവിലെ ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ ഐസിയുവിൽ തീപിടിത്തമുണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം സൂരജ് ഐസിയുവിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു.

Read More

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു; കൊലയ്ക്ക് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കൊല്ലം: ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലയ്ക്ക് പിന്നാലെ ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ചു. ഇതിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നു. സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു എന്നും ഭാര്യയെ…

Read More

യുവകലാസാഹിതി ഓണപ്പാട്ട് രചന മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചന പുരസ്കാരം നേടി

തിരുവനന്തപുരം:പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ യുവകലാസാഹിതി സംഘടിപ്പിച്ച ഓണപ്പാട്ട് രചന മൽസരത്തിൽ കവിയും നാടക ,ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. യുവ കലാസാഹിതി കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് സംസ്ഥാന അടിസ്ഥാനത്തിൽ ഓണപ്പാട്ട് രചന മൽസരം സംഘടിപ്പിച്ചത്. ഓണത്തിന്റെ ചരിത്ര സാംസ്ക്കാരിക പശ്ചാത്തലങ്ങളെ അടിസ്ഥാനമായ രചനകളാണ് മൽസരത്തിൽ പരിഗണിച്ചത്. ഒന്നാം സ്ഥാനം നേടിയ ഗാനം പ്രശസ്ത കലാകാരന്മാരെയും സംഗീതപ്രതിഭകളെയും അണിനിരത്തി സംഗീത ആൽബമായി ഉടൻ പുറത്തിറക്കും. അടുത്ത മാസം കൊല്ലത്ത് സംഘടിപ്പിക്കുന്ന…

Read More

അമിത ജോലിഭാരം ജീവനെടുത്തു; ജോലി സമ്മർദം മൂലം ഹൃദയാഘാതമുണ്ടായി മരിച്ചത് 26 വയസുകാരി

അമിത ജോലി ഭാരം കൊണ്ട് മരണത്തിനിരയായി ഇരയായി കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍. ജോലിയിലെ സമ്മർദത്തെ തുടർന്നാണ് മകള്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. അന്നയുടെ അമ്മ കമ്പനിയുടെ മേലധികാരികൾക്ക് തുറന്ന കത്തയച്ചു. പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ്ങിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലിക്ക് കയറി നാല് മാസത്തിനുള്ളിലാണ് അന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.പൂനെയിലെ ഇ വൈ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ 26 വയസുകാരി അന്ന ജൂലൈ 20 -നാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അമിത ജോലി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial