സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലവും ആഘോഷിക്കാൻ അച്ഛന്റെ സഹോദരന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തിരച്ചിലിനു ഒടുവിലാണ് കുട്ടിയെ വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ നിന്നും കണ്ടെത്തിയത്. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

കഴക്കൂട്ടത്ത് നിർത്തിയിട്ട കാറിനുള്ളിൽ ഒരാൾ മരിച്ച നിലയിൽ; മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം

തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എസ് എൻ ജംഗ്ഷനിൽ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നീട് കാറിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷിച്ചു. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരനാണ്…

Read More

സിപിഎം വനിതാ നേതാവിൻ്റെ ഭർത്താവ് ബിജെപിയിൽ ചേർന്നു

അമ്പലപ്പുഴ: സി.പി.എം വനിതാ നേതാവിന്റെ ഭർത്താവ് ബിജെപിയിൽ ചേർന്നു. സിപിഎം തകഴി ഏരിയ കമ്മിറ്റിയംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.എസ്. അംബികാ ഷിബുവിന്റെ ഭർത്താവ് ടി.ബി. ഷിബുവാണ് ഓൺലൈൻ അംഗത്വപ്രചാരണപരിപാടിയായ സദസ്യതാ അഭിയാനിലൂടെ ബി.ജെ.പി. അംഗത്വമെടുത്തത്. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുകൂടിയാണ് അംബികാ ഷിബു. ഇവർ ഇപ്പോഴും പാർട്ടി പ്രവർത്തനരംഗത്ത് സജീവമാണെങ്കിലും ഭർത്താവ് ഷിബു സജീവ പാർട്ടിപ്രവർത്തകനല്ല. സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് തകഴി. പാർട്ടി സമ്മേളനങ്ങളിൽ അംബികയ്ക്കെതിരേ എതിർപക്ഷം ഇത് ആയുധമാക്കാനിടയുണ്ട്. ഭർത്താവിന്റേത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും…

Read More

നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

താമരശ്ശേരി: നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി.കെ. പ്രകാശൻ (46), അടിവാരം വാഴയിൽ വീട്ടിൽ വി. ഷമീർ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസിന്റെ നടപടി. യുവതിയുടെ കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജനടത്തണമെന്നായിരുന്നു ഷമീറിന്റെ നിർദ്ദേശം. നഗ്ന പൂജയുടെ കർമിചമഞ്ഞാണ് പ്രകാശൻ എത്തിയത്. നഗ്നപൂജനടത്തണമെന്ന നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ…

Read More

പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കൊപ്പം ആമയൂരിലാണ് അപകടം നടന്നത്. ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്കിറങ്ങിയ കുഞ്ഞനെ പെരിന്തല്‍മണ്ണയില്‍നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Read More

വീട്ടുമുറ്റത്തെ രഹസ്യ അറയിൽ നിന്നും 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും പിടിച്ചെടുത്തു; യുവാവ് അറസ്റ്റിൽ

കണ്ണൂർ: വീട്ടുമുറ്റത്ത് രഹസ്യ അറ നിർമ്മിച്ച് സമാന്തര ബാർ നടത്തിയ ആൾക്ക് ബെവ്കോ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണത്തിൽ എക്സൈസ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദിന്റെ വീട്ടുമുറ്റത്തെ രഹസ്യ അറയിൽ നിന്നും 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും പിടിച്ചെടുത്തത്. വിനോദിന്റെ വീടിന് തൊട്ടടുത്തുള്ള ചക്കരക്കൽ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണ് ഇതെന്നും എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്രയധികം മദ്യം വിനോദിന് ലഭിക്കാൻ ബെവ്കോ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നാണ്…

Read More

തിളച്ച വെള്ളം ശരീരത്തിൽ വീണ് പൊള്ളലേറ്റു; നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: തിളച്ച വെള്ളം ശരീരത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള – സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്. സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സ്കൂൾ എൽകെജി വിദ്യാർഥിനിയാണ് സൈഫ. സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങൾ

Read More

പ്രശസ്ത തെന്നിന്ത്യൻ നടി എ.ശകുന്തള അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നടി എ.ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. ബംഗളുരുവിൽ ആണ്‌ അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ,മലയാളം ഭാഷകളിലായി 600ലേറെസിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നർത്തകിയായി തിളങ്ങിയശേഷം ആണ്‌ സിനിമയിൽ എത്തിയത്.1970ൽ പുറത്തിറങ്ങിയ CID ശങ്കർ ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം. തുടർന്ന് CID ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ കുപ്പിവള, കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയചിത്രങ്ങളിൽ വേഷമിട്ടു. അവസാന കാലത്ത് സീരിയലുകളിലും സജീവം ആയിരുന്നു.

Read More

പൂന്തുറയിൽ പൊഴിയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങിത്താഴ്ന്നു; രക്ഷിക്കാൻ ശ്രമിച്ച 14 കാരൻ മുങ്ങിമരിച്ചു

തിരുവനന്തപുരം പൂന്തുറയിലുള്ള പനത്തുറ പൊഴിയിൽ കുളിക്കാനിറങ്ങി മുങ്ങിത്താഴ്ന്ന പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധു മുങ്ങിമരിച്ചു.അമ്പലത്തറ കുമരിച്ചന്തയ്ക്കു സമീപം പള്ളിത്തോപ്പിൽ വീട്ടിൽ ഗിരീശന്റെയും സരിതയുടെയും മകനായ ശ്രീഹരിയാണ് (14) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.45-ഓടെ ആയിരുന്നു അപകടം സംഭവിച്ചത്. ശ്രീഹരിയുടെ ബന്ധുവായ ശ്രീക്കുട്ടി (17) ആണ് പൊഴിയിൽ മുങ്ങി താഴ്ന്നത്. ശ്രീക്കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. പൂന്തുറ പോലീസും ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.ശ്രീഹരിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വെങ്ങാനൂർ…

Read More

മകൻ അമ്മയെ മൺവെട്ടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി; 41 വയസ്സുകാരൻ കസ്റ്റഡിയിൽ

കാസര്‍കോഡ്: അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. കാസര്‍കോട് പൊവ്വലില്‍ ആണ് സംഭവം. പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) യാണ് മരിച്ചത്. പ്രതി നാസര്‍(41)നെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പ്രതി മാനസിക പ്രശ്‌നമുള്ള ആളെന്ന് പൊലീസ് പറഞ്ഞു. മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റൊരു മകന്‍ മജീദിനെ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് മജീദ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial