ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ രാജി വച്ചു. ലഫ്.ഗവർണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. കേജ്‍രിവാളിനൊപ്പം നിയുക്ത മുഖ്യമന്ത്രി അതിഷിയും എത്തിയിരുന്നു. എഎപിയുടെ നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളാണ് അതിഷിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞത്. മറ്റുള്ളവരും അത് അംഗീകരിക്കുകയായിരുന്നു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം…

Read More

നിര്‍ത്തിയിട്ട ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം; ചാലക്കുടിയിൽ 19 വയസുകാരന് ദാരുണാന്ത്യം

ചാലക്കുടി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാലക്കുടി കൂടപ്പുഴയിലാണ് അപകടം ഉണ്ടായത്. പൊരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറ വടക്കന്‍ വീട്ടില്‍ അജിയുടെ മകന്‍ ഡെല്‍ജോ(19)ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വെറ്റിലപ്പാറ ലാലന്‍ മകന്‍ മിഥുന്‍(17)നെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടപ്പുഴ വര്‍ക്ക് ഷോപ്പ് ജംങ്ഷനില്‍ ഇന്ന് രാവിലെ 10.40ഓടെയായിരുന്നു അപകടം. ഡെല്‍ജോയുടെ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വരികയായിരുന്ന സ്വകാര്യ ബസിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍ ചാലക്കുടിയിലെ…

Read More

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി അതിഷി മർലേന; കെജ്രിവാൾ ഇന്ന് വൈകിട്ട് രാജിവെക്കും

ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. അതിഷി മർലേനയാണ് ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകുക. ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് അരവിന്ദ് കെജ്രിവാൾ താൻ സ്ഥാനമൊഴിയുന്നതോടെ അതിഷി മുഖ്യമന്ത്രികാട്ടെ എന്ന നിർദ്ദേശിച്ചത്. നിലവിൽ കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായ അതിഷി ആം ആദ്മി പാർട്ടിയുടെ വക്താവ് കൂടിയാണ്. അതിഷിയെ പുതിയ മുഖ്യമന്ത്രിയായി എഎപി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി എത്തുന്നു എന്നതും പ്രത്യേകതയാണ്. നിലവിലെ…

Read More

സ്കൂൾ കുട്ടികൾക്ക് കള്ള് വിറ്റ ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ചേർത്തല: സ്കൂൾ കുട്ടികൾക്ക് കള്ളുവിറ്റ ഷാപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പ് ജീവനക്കാരായ മനോഹരൻ, മാനേജർ മോഹനൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ്.ശ്രീകുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരാണ് കേസിലെ മൂന്നു മുതൽ ആറുവരെ പ്രതികൾ. ഈ മാസം പതിമൂന്നിനാണ് സംഭവം. സ്കൂളിൽ ഓണാഘോഷത്തിനിടെയാണ് ഏഴാം ക്ലാസുകാരായ നാലു കുട്ടികൾ പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പിൽ മദ്യപിക്കാനെത്തിയത്. ഇവർക്കു ഷാപ്പിലെ ജീവനക്കാരൻ കള്ളു നൽകുകയും ചെയ്തു….

Read More

രാത്രിയിൽ വിദ്യാർത്ഥിനിയെ മദ്യപിക്കാൻ ക്ഷണിച്ചു; കോളജ് അധ്യാപകരിൽ ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാത്രിയിൽ വിദ്യാർത്ഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച കോളജ് അധ്യാപകരിൽ ഒരാൾ അറസ്റ്റിൽ. തിരുനെൽവേലിയിലെ സ്വകാര്യ കോളജിൽ അധ്യാപകനായ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ മറ്റൊരു അധ്യാപകൻ കൂടി പിടിയിലാകാനുണ്ട്. ഇയാൾ ഒളിവിലാണെന്നും ഉടൻതന്നെ പിടിയിലാകും എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യൻ, പോൾരാജ് എന്നിവർ രാത്രിയിൽ മദ്യപിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. പന്തികേട് തോന്നിയ വിദ്യാർത്ഥിനി ഫോൺ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു. അവർ അധ്യാപകരുടെപേരിൽ പാളയംകോട്ട പോലീസിൽ പരാതി നൽകി….

Read More

അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവയ്ക്കും; പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും 

ന്യൂഡൽഹി: അരവിന്ദ് കെജ്‍രിവാൾ തന്റെ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെയ്ക്കും. ഇന്ന് വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള എംഎൽഎമാരുടെ നിർണായക യോഗവും ഇന്ന് നടക്കും. ഇന്നലെ കൂടിയ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ കെജരിവാൾ ഒരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയിരുന്നു. ഓരോ എംഎൽഎമാരുടെയും അഭിപ്രായം തേടിയതിനു ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് സാധ്യത. കൂടുതൽ നേതാക്കൾ നിർദ്ദേശിച്ചത് അതിഷിയുടെ പേരാണ്. അരവിന്ദ്…

Read More

ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ജില്ലയിൽ ബൈക്ക് അപകടത്തിൽ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ അഫ്സലും അൻഷാദുമാണ് മരിച്ചത്. അഫ്സലിന് 22ഉം അൻഷാദിന് 18ഉം വയസ്സായിരുന്നു. നേര്യമംഗലം റാണിക്കല്ലിൽ വച്ച് ഇവരുടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

പ്ലസ്ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

താനൂർ : പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി കല്ലുവെട്ടുകുഴിയിൽ സുബ്രഹ്മണ്യൻ എന്ന ചെന്നൈ ബാബുവിന്റെ മകൾ  സുസ്മിത(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്.     താനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി  പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.അമ്മ സുശീല,സഹോദരൻ സുഭാഷ്.

Read More

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി; കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ദക്ഷിണ കോറിയയെ 4-1ന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നാളെയാണ് ഫൈനല്‍ പോരാട്ടം. കലാശപ്പോരില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. ആദ്യ സെമിയില്‍ ചൈന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായി കൊറിയ- പാക് പോരാട്ടം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 13ാം മിനിറ്റില്‍ ഉത്തം സിങാണ് ഗോളടി തുടങ്ങിയത്. 19, 45 മിനിറ്റുകളിലാണ് ഹര്‍മന്‍പ്രീതിന്റെ ഗോളുകള്‍….

Read More

ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് പീഡനം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഹോം നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദായ സംഭവം.യുവതിക്ക് ജോലി വാഗ്ദാനം ചെയ്തശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പ്രതി കണ്ണൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial