Headlines

പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽ മദ്യവിൽപ്പന; ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാർക്ക് മർദ്ദനം

മലപ്പുറം: ബിവറേജിൽ പ്രവർത്തനസമയം കഴിഞ്ഞും പോലീസുകാർക്ക് മദ്യവിൽപ്പന. മലപ്പുറം എടപ്പാൾ കണ്ടനകം ബീവറേജിൽ ഇന്നലെ രാത്രി 9.30 നാണ് സംഭവം. ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരെ മർദിച്ചതായും പരാതിയുണ്ട്. ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു മർദനം. രാത്രി 9.30 ന് ബിവറേജ് ഗേറ്റ് വഴി രണ്ടുപേർ മദ്യം വാങ്ങുന്നതു കണ്ട് ആണ് നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയത്. ഇതു ശ്രദ്ധയിൽപെട്ട പൊലീസുകാർ ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നുവെന്നാണു പരാതി. പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞായിരുന്നു ആക്രമണം. അന്വേഷണത്തിൽ ഇവർ പൊലീസുകാരാണെന്നു വ്യക്തമായിട്ടുണ്ട്.മര്‍ദ്ദനത്തിൽ പരിക്കേറ്റ…

Read More

ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ; എത്തിക്കുന്നത്  1.25 കോടി ലിറ്റർ പാൽ 

കൊച്ചി: ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ. 1.25 കോടി ലിറ്റർ പാൽ ആണ് അയൽ സംസ്ഥനങ്ങളിൽ നിന്നും മിൽമ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം…

Read More

പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിന് 65 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും

പത്തനംതിട്ട : പതിനേഴുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. സീതത്തോട് സ്വദേശിയായ സോനു സുരേഷ് (22) എന്ന പ്രതിക്ക് പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് 65 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ലായിരുന്നു…

Read More

പോർട്ട് ബ്ലെയർ ഇനി ‘ശ്രീ വിജയപുരം’ എന്ന് അറിയപ്പെടും; അമിത് ഷാ

     പോർട്ട് ബ്ലെയറിൻ്റെ പേര് “ശ്രീ വിജയ പുരം” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയ പുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. “മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നെങ്കിലും, ശ്രീ വിജയ പുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും എ & എൻ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.”- ആഭ്യന്തര മന്ത്രി അമിത് ഷാ…

Read More

അഞ്ചുതെങ്ങിൽ കടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മരിച്ചു, കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മരിച്ചു. ജിയോ തോമസ് (10) എന്ന കുട്ടിയാണ് മരിച്ചത്. ചിറയിന്‍ കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്ലി ജോസ് (12)ന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.ആഷ്‌ലി ജോസ് സേക്രട്ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. കാണാതായ കുട്ടിക്കായി അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്

Read More

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ നാലാമതൊരു പ്രതികൂടി ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെയാണ് പൊലീസ് തുടരന്വേഷണത്തിന് തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതി അനിത കുമാരിയുടെ ജാമ്യാപേക്ഷയും കൊല്ലം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു.2023 നവംബറിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ ചേർന്ന് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്. 4 പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ…

Read More

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; പൊലീസിനും എംവിഡിക്കും പിന്നാലെ ഹൈക്കോടതിയും

       കോഴിക്കോട് : കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും. വാഹന ഉടമകള്‍ക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മോട്ടോര്‍…

Read More

കരാട്ടെ ക്ലാസിന്‍റെ മറവിൽ ലൈംഗീക പീഡനം , മലപ്പുറത്ത് പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

      മലപ്പുറം : കരാട്ടെ ക്ലാസിന്‍റെ  മറവിൽ ലൈംഗീക പീഡനം നടത്തിയ  പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.. ലൈംഗീക പീഡന കേസ്സിൽ  സാദിഖ് അലി ഇപ്പോൾ ജയിലിലാണ്.  സാദിയലിയുടെ ലൈംഗിക അക്രമണത്തിന് സാധാരണക്കാരായ ഒട്ടേറെ പെൺകുട്ടികൾ ഇരകളായിട്ടുണ്ട്. ഇയാളുടെ കരാട്ടെ ക്ലാസ്സിൽ വന്നിരുന്ന  പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ്  ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്. ലൈംഗീക അതിക്രമത്തിലുള്ള വിഷമത്താലും ഭയത്താലും ഉണ്ടായ പ്രേരണയാൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്….

Read More

ഭീഷണിപ്പെടുത്തി  49 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് യുവതികൾ അറസ്റ്റിൽ

പുല്ലാട്: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തില്‍ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആയിരുന്നു ഇവർ 49 ലക്ഷം രൂപ തട്ടിയെടുത്തത്. പത്തനംതിട്ട സ്വദേശി ആണ് തട്ടിപ്പിന് ഇരയായത്. വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയും പ്രതികള്‍ വെണ്ണിക്കുളം വെള്ളാറ മലയില്‍ പറമ്പില്‍ ശാന്തി സാമിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കേസില്‍ പെടാതിരിക്കാനായി…

Read More

സാലറി ചലഞ്ചിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചിരിക്കുന്നത്. ശമ്പളം ലഭിച്ചതിന് പിന്നാലെ വയനാടിനായുള്ള സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്ന് മാനേജ്മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റദ്ദാക്കാനാണ് മന്ത്രിയുടെ നിർദേശം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial