
നാലുമാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; അയൽവാസി അറസ്റ്റിൽ
എറണാകുളം: നാലുമാസം ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായമനോജിന്റെ പശുവിനെ കൊലപ്പെടുത്തിയ അയൽവാസിയായ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് രാജുവിനെതിരെ പൊലീസ് കേസെടുത്തത്. പശുവിനെ കൊലപ്പെടുത്താനുപയോഗിച്ച കോടാലിയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രാജു പശുവിനെ വെട്ടിക്കൊല്ലാൻ പ്രകോപനമായത് എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അപ്രതീക്ഷിത ആക്രമണം തടയാനെത്തിയ മനോജിൻറെ ഭാര്യക്കും മകനും പരിക്കേറ്റിരുന്നു. ഇരുവരും…