തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻററിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ്

തിരുവനന്തപുരം:ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെൻററിൽ നിന്നും വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.പാലോട് സ്വദേശിയായ അനീഷിൻറെ മകൾ സനുഷ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്. വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ജൂണിലും സമാനസംഭവം നടന്നിരുന്നു. ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും യാത്രക്കാരൻ വാങ്ങിയ വടയിൽ ചത്ത തവളയെയാണ് കണ്ടെത്തിയത്. തുടർന്ന് സ്റ്റാൾ റെയിൽവെ…

Read More

പാലക്കാട് ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

പാലക്കാട്: ലൈംഗീകാതിക്രമം തടഞ്ഞ യുവതിയെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു. പാലക്കാട് കഞ്ചിക്കോട് കൊട്ടില്‍പ്പാറ സ്വദേശിനിയായ യുവതിക്കാണ് വെട്ടേറ്റത്. യുവതിയെ ആക്രമിച്ച പ്രദേശവാസിയായ സൈമണ്‍ എന്നയാള്‍ ഇപ്പോൾ ഒളിവിലാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍ പുല്ലരിയാന്‍ വന്നതാണ് യുവതി. അല്പസമയത്തിന് ശേഷം അമ്മ ചായയെടുക്കാനായി വീട്ടിലേക്ക് മടങ്ങി. ഈ സമയത്താണ് കുറ്റിക്കാടിന് സമീപം ഒളിച്ചിരുന്ന സൈമണ്‍ യുവതിയെ ആക്രമിച്ചത്. യുവാവ് കടന്നുപിടിക്കാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചപ്പോള്‍ യുവതി ചെറുത്തുനിന്നു. ഇതിനിടെയാണ് യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി…

Read More

കൂടുതൽ സ്റ്റോപ്പുകൾ, മിന്നൽ വേഗത്തിൽ കുതിക്കാൻ സൂപ്പർ ഡീലക്‌സുകളുമായി കെഎസ്ആർടിസി

സംസ്ഥാനത്തെ യാത്രാ പ്രശ്നങ്ങൾ മറികടക്കാനും സാധാരണക്കാരനും അതിവേഗ യാത്ര ഉറപ്പാക്കാനും കൂടുതൽ സൂപ്പർ ഡീലക്‌സുകളുമായി കെഎസ്‌ആർടിസി. മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡീലക്‌സ്‌ പുറത്തിറക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. നിലവിലെ ബസുകൾ നവീകരിച്ചും കൂടുതൽ മിന്നലുകൾ അന്തർ സംസ്ഥാന റൂട്ടുകളിലിറക്കാനും കെഎസ്ആർടിസി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ സർവീസ്‌ ഇല്ലാത്ത മേഖലകളിലേക്ക്‌ അതിവേഗത്തിൽ യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കൂടുതൽ റൂട്ടുകളിൽ സൂപ്പർ ഡീലക്‌സ് രംഗത്തിറക്കുന്നത്. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും. ഓൺലൈൻ ബുക്കിങ്ങിലൂടെ തന്നെയാണ് ബസ് സർവീസുകൾ ഓപ്പറേറ്റ്…

Read More

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മർദിച്ച് വീട്ടുടമ; കേസെടുത്ത് പൊലീസ്

     കൊച്ചി: എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ…

Read More

വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ

കൽപ്പറ്റ: ഉരുൾപൊ‍ട്ടൽ ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ട കുടുംബത്തെ തട്ടിയെടുത്ത ശ്രുതിക്ക് താങ്ങായിരുന്ന ജെൻസൺ  ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർക്കായിരുന്നു പരിക്കേറ്റത്. ചൂരൽമല സ്വദേശികളായ ലാവണ്യ, ശ്രുതി, ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ ജെൻസണ് സാരമായി പരിക്കേറ്റു. ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്നമ്മ, ആര്യ, അനിൽകുമാർ, അനൂപ്കുമാർ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ…

Read More

സാമ്പത്തിക ബാധ്യത വയനാട്ടിൽ വ്യാപാരി തൂങ്ങിമരിച്ചു.

കൽപ്പറ്റ: വയനാട്ടിൽ വ്യാപാരി സ്വന്തം കടക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളിയാകട്ട ജോസ് (68) ആണ് ജീവനൊടുക്കിയത്. പാടിച്ചിറ ടൗണിൽ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്ന ജോസ് സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യചെയ്തത് എന്നാണ് പ്രാഥമിക വിവരം. അയൽക്കൂട്ടത്തിൽ നിന്നും ബാങ്കിൽ നിന്നും ഉൾപ്പെടെ ജോസ് വായ്പകൾ എടുത്തിട്ടുണ്ടായിരുന്നു. ഇതിന്റെ തിരച്ചടവിന് പ്രയാസം നേരിട്ടിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്ച പകൽ സമയം ജോസ് കടയിൽ ഉണ്ടായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഫോണിൽ വിളിച്ചു നോക്കിയിട്ടും പ്രതികരണമില്ലാതെ വന്നതോടെ നാട്ടുകാർ നടത്തിയ…

Read More

എൽഡിഎഫ് യോഗം ഇന്ന്; ഘടകകക്ഷികൾ അമർഷത്തിൽ, അജിത്കുമാറിനെ മാറ്റുമോ എന്ന് ഇന്നറിയാം

തിരുവനന്തപുരം: കേരള പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ ഇന്ന് എൽഡിഎഫ് യോഗം. ഗുരുതര ആരോപണങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎ ഉൾപ്പെടെ പരസ്യമായി ഉന്നയിച്ചിട്ടും ആഭ്യന്തര വകുപ്പ് നടപടി എടുക്കാത്തതിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അമർഷത്തിലാണ്. ഈ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് എകെജി സെന്ററിൽ നടക്കുന്ന എൽഡിഎഫ് യോഗം നിർണായകമാണ്. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നതാകും സിപിഐയും ആര്‍ജെഡിയും ഉൾപ്പെടെ എൽഡിഎഫിൽ ഉയർത്തുന്ന പ്രധാന ചോദ്യം….

Read More

തലശ്ശേരിയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശിനി അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ കഞ്ചാവുമായി യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24 ) ആണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും 1.18 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിച്ചായിരുന്നു ജോഖിലയുടെ ലഹരി ഇടപാടുകൾ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ് എ കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു…

Read More

അഭിഭാഷകയായ യുവതിയെ കൊലപ്പെടുത്തി; ആറു പേർ അറസ്റ്റിൽ

ലഖ്‌നൗ: അഭിഭാഷകയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മോഹിനി തോമർ എന്ന നാൽപതുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഭിഭാഷകനായ മുസ്തഫ കാമിൽ(60) ഇയാളുടെ മക്കളായ അസദ് മുസ്തഫ(25) ഹൈദർ മുസ്തഫ(27) സൽമാൻ മുസ്തഫ(26) എന്നിവരെയും അഭിഭാഷകരായ മുനാജിർ റാഫി(45) കേശവ് മിശ്ര(46) എന്നിവരാണ് പിടിയിലായത്. മുസ്തഫ കാമിലിന്റെ കൂട്ടാളികളാണ് മുനാജിർ റാഫിയും കേശവ് മിശ്രയും. സെപ്റ്റംബർ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിൽ…

Read More

മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; കൂട്ട സ്ഥലം മാറ്റ ഉത്തരവ്

തിരുവനന്തപുരം: മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. മലപ്പുറം എസ്.പി. എസ് ശശിധരനെ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടില്ല. എസ്പി ശശിധരനെ മാറ്റിയുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. പി.വി. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് മലപ്പുറം പൊലീസിൽ വൻ അഴിച്ചു പണി നടത്തിയിരിക്കുന്നത്. പാലക്കാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial