
ഭാര്യയെ കാമുകിയുടെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: ഭാര്യയെ കാമുകിയുടെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം കുമ്മിളിലാണ് സംഭവം. ചിതറ ചല്ലിമുക്ക് സ്വദേശി ഷൈനി ഭവനിൽ ജോഷി എന്നറിയപ്പെടുന്ന 37 കാരനായ സതീഷിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരി 27 ന് ഭാര്യയെ രണ്ടാം പ്രതിയായ കാമുകി സുജിത തന്റെ വീട്ടിൽ വിളിച്ചു വരുത്തി സതീഷുമായി ചേർന്ന് നിലത്തിട്ട് ചവിട്ടുകയും കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സതീഷ് തന്റെ വീട്ടിൽ ഒളിച്ച് താമസിക്കുന്നുണ്ടെന്നു…