
വീടിനു മുന്നിൽ നിന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു
കോഴിക്കോട്: വീടിനു മുന്നിൽ നിന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ ആണ് അപകടം ഉണ്ടായത്. മണമൽ സ്വദേശി ദിനേശ്(56 )ആണ് മരിച്ചത്. ബൈക്ക് ഇടിച്ച് ദിനേശ് ഡ്രൈനേജിലേയ്ക്ക് വീണു. ഏറെ നേരം കഴിഞ്ഞാണ് ഇദ്ദേഹത്തെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു