Headlines

ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; 22 വയസുകാരൻ പിടിയിൽ

കണ്ണൂർ: 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ. ഗോകുൽദാസ് ടി (22 വയസ്) എന്ന യുവാവാണ് കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിലായത്. മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തി കൊണ്ടു വരുന്നതിനിടെയായിരുന്നു പിടിവീണത്. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും സംഘവും ചേർന്നാണ് വാഹന പരിശോധനയ്‌ക്കിടയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ വി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ,…

Read More

മൂന്നു വയസ്സുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് കണ്ടെടുത്തു

ചെന്നൈ: തമിഴ്നാട് തിരുനെൽ വേലിയിൽ മൂന്നു വയസ്സുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് കണ്ടെടുത്തു. വിഗ്നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് മരിച്ചത്. മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് അയൽക്കാരിയായ തങ്കമാളിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു കുടുംബം. പൊലീസ് എത്തി പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ്‌ മെഷീനുള്ളിൽ കണ്ടെത്തിയത്. പൊലീസ്…

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവിന് ദാരുണ മരണം. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) മരിച്ചത്. ബെംഗളുരുവിൽ പഠിക്കുകയായിരുന്നു യുവാവ്. അസുഖബാധിതനായി ചികിത്സയിൽ കഴിയവേ ഇന്നാണ് മരണം സംഭവിച്ചത്. അതേ സമയം, കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ പോസിറ്റീവ് ആയിരുന്നു….

Read More

കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ; ഇടം നേടിയത് നാഷണൽ ഹൈവേ അതോറിറ്റി പാനലിൽ

കേന്ദ്ര സർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ. നാഷണൽ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത് 63 അംഗ പാനലിൽ 19-ാമനായാണ് ചാണ്ടി ഉമ്മൻ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎൽഎയാണെന്ന് എൻഎച്ച്എഐ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഉന്നത കോൺഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലിൽ ഉൾപ്പെടുന്നത്. മുൻപ് താൻ ഈ പാനലിൽ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോൾ വീണ്ടും ഉൾപ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. അതേസമയം ബിജെപി അഭിഭാഷകർക്കിടയിൽ ഇത് വലിയ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസിനുള്ളിലും വിഷയം ചർച്ചയാകാനും…

Read More

കോൺഗ്രസ് സഖ്യം ഇന്ന് വൈകുന്നേരം വരെ കാത്തിരിക്കും; ഹരിയാനയിൽ 90 സീറ്റുകളിൽ ഇന്ന്  സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും ആം ആദ്മി പാർട്ടി

ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇന്ന് വൈകീട്ട് മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിയെങ്കിലും സീറ്റ്് ധാരണയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളെ വൈകീട്ട് പ്രഖ്യാപിക്കുമെന്ന് ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത പറഞ്ഞു. ചര്‍ച്ചയുടെ സാധ്യതകള്‍ അവസാനിച്ചെന്നും 90 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് സുശീല്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടത് പത്തുസീറ്റുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റ് നല്‍കാമെന്നാണ്…

Read More

ചതിയില്‍പ്പെടുത്തിയത് താര ദമ്പതിമാര്‍; ജനനേന്ദ്രിയത്തിൽ  വടി കയറ്റി അച്ഛനെപ്പോലെ കണ്ടയാൾ ലൈംഗിക അടിമയാക്കി: നടി സൗമ്യ പറയുന്നു

ചെന്നൈ: മലയാള സിനിമാലോകത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിവിധ വെളിപ്പെടുത്തലുകള്‍ വരുകയാണ്. ഇത്തരത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍കാല നടി സൗമ്യ.  തമിഴ് സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന ബലാത്സംഗ ആരോപണവുമാണ് നടി ഉന്നയിക്കുന്നത്. മലയാളത്തിൽ ഒരു കാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് സൗമ്യ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ.സുജാത. ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’  എന്നീ ചിത്രങ്ങളിലെ സൗമ്യയുടെ വേഷങ്ങള്‍ ശ്രദ്ധേയമാണ്.  അദ്വൈതം സിനിമയിലെ അമ്പലപ്പുഴ ഉണ്ണികണ്ണന് എന്ന…

Read More

ആറു കിലോ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ

തൃശൂർ: ആറു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. ഒല്ലൂർ പെരുവാംകുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത്‌മോൻ (39), ശശിധരൻ (53) എന്നിവരെയാണ് ഒല്ലൂരിലെ ഹോട്ടലിന്റെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിന്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നും മൂവർസംഘം പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതികൾ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും…

Read More

ആധാർ തിരുത്തി പതിമൂന്ന് കാരിയുടെ വിവാഹം നടത്തി ; വിവാഹ ബ്രോക്കർ അറസ്റ്റിൽ

മാനന്തവാടി: പതിമൂന്നുകാരിയായ പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട കുട്ടിയുടെ വ്യാജ രേഖകളുണ്ടാക്കി വിവാഹം നടത്തിയ സംഭവത്തിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ. പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി സുനില്‍ കുമാറിനെ(36)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. വടകര പുതിയാപ്പ കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്തു(40) മായിട്ടായിരുന്നു വിവാഹം. ഇയാളാണ് കേസിലെ ഒന്നാം പ്രതി. നിയമത്തിനെ കുറിച്ച് കാര്യമായി അറിയാത്ത മാതാപിതാക്കളെ പറ്റിച്ചാണ് ഇയാൾ വിവാഹം നടത്താനായി ആധാര്‍ കാര്‍ഡിന്റെ…

Read More

യുഎസ് ഓപ്പൺ കിരീടം നേടി യാനിക് സിന്നർ ; യു എസ് ഓപ്പൺ  വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം യാനിക് സിന്നർ. യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ 6–3,6–4, 7–5 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനൽ പോരാട്ടത്തിൽ സിന്നർ ജേതാവായത്. യുഎസ് ഓപ്പൺ വിജയിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ഇരുപത്തിമൂന്നുകാരനായ സിന്നർ. ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും സിന്നർ സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം തുടർന്ന സിന്നർ ആദ്യ സെറ്റിൽ 4–3ന് മുന്നിലായിരുന്നു. യുഎസ് താരത്തെ സ്വന്തം ആരാധകർക്കു മുന്നിൽ…

Read More

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; തുണിസഞ്ചിയടക്കം 14 ഇനങ്ങൾ എന്തൊക്കെയെന്ന് നോക്കാം

തിരുവനന്തപുരം: റേഷൻ കടകളിൽ ഓണക്കിറ്റ് നാളെ മുതൽ. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നിർവഹിക്കും. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ആരംഭിക്കും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial