Headlines

സ്വർണ്ണ കടത്ത് കരിയർമാരായ സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി ഉപയോഗിച്ചെന്ന് പി വി അൻവർ

മലപ്പുറം: സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. പീഡനത്തിനിരായ ഒട്ടേറെ സ്ത്രീകള്‍ പരാതി പറയാന്‍ പേടിച്ചിരിക്കുകയാണ്. തുറന്നു പറയാന്‍ തയാറാകുന്നവര്‍ക്കു സര്‍ക്കാരും പാര്‍ട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നല്‍കുമെന്നു അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ സംബന്ധിച്ച മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. ഇന്നലെ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു അന്‍വറിന്റെ മൊഴിയെടുത്തു. മൊഴിയെടുപ്പു…

Read More

കുടിവെള്ള പ്രശ്നം രൂക്ഷം; തിരുവനന്തപുരം നഗരസഭ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: നഗരസഭ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി പ്രഖ്യാപിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടത്. ഇന്ന് രാത്രിയോടെ നഗരസഭയില്‍ തടസപ്പെട്ട കുടിവെള്ള വിതരണം പുനഃരാരംഭിക്കാന്‍ കഴിയും. ഒരു മണിക്കൂറിനുള്ളില്‍ വാല്‍വിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞു. തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നില്‍ സര്‍ക്കാരിന്റെ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍ ഗുരുതര വീഴ്ച…

Read More

വധുവിൻ്റെ വീട്ടുകാർ വന്ന ബസിൽ പാട്ട് വച്ച തർക്കം അടിപിടിയിൽ കലാശിച്ചു;രണ്ട് പേർ അറസ്റ്റിൽ

നെടുമങ്ങാട് വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ 2 പേർ അറസ്റ്റിൽ. കോട്ടുകാൽ ചെറുകുളം കടയ്ക്കൽ വാറുവിളാകത്ത് വീട്ടിൽ ഫൈസൽ (33), കല്ലറ മുണ്ടണികക്കര തൗസീന മൻസിലിൽഷഹീദ് (60) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന നെടുമങ്ങാട്, കല്ലറ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു സംഘർഷം. പെൺകുട്ടിയുടെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.സംഭവത്തിൽ കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും പരുക്കേറ്റു…

Read More

ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കും; അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി

കൊച്ചി: ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കലക്ടര്‍മാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ അപേക്ഷകള്‍   പരിഗണിക്കുമെന്നും കലക്ടര്‍മാരുടെ യോഗത്തില്‍ മന്ത്രി അറിയിച്ചു. നിലവില്‍ 2,83,097 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. തരംമാറ്റ അപേക്ഷകളുടെ വര്‍ധന കണക്കിലെടുത്താണ് തരംമാറ്റ അധികാരം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി നല്‍കിയത്. നിലവില്‍ റവന്യൂ ഡിവിഷണല്‍ സ:ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടര്‍ ഓഫീസുകളിലുമായി 71 ഇടത്താണ് അപേക്ഷ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നുള്ളത് എറണാകുളം ജില്ലയിലെ…

Read More

തുഹിന്‍ കാന്ത പാണ്ഡെ പുതിയ കേന്ദ്ര ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: സീനിയര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയെ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. 1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.നിലവില്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറിയാണ്. പാണ്ഡെയുടെ നിയമനത്തിന് കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.ടി വി സോമനാഥന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി നിയമിതനായതോടെയാണ് ധനകാര്യ വകുപ്പ് സെക്രട്ടറി പദവിയില്‍ ഒഴിവു വന്നത്. ധനകാര്യമന്ത്രാലയത്തിലെ ഏറ്റവും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെയാണ് ധനകാര്യ സെക്രട്ടറി പദവിയില്‍ നിയമിക്കുന്നത്.

Read More


ലൈഫ് വീടുകൾ ഏഴുവർഷത്തിന് ശേഷം വിൽക്കാം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം:ലൈഫ്‌ ഭവന പദ്ധതിയിൽ നിർമിച്ച വീടുകൾ വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച് ഉത്തരവായി. മുമ്പ് ഇത് പത്തുവർഷമായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ധനസഹായം ലഭിച്ച് ഏഴ് വർഷം കഴിഞ്ഞവർക്ക് ശേഷിക്കുന്ന കാലയളവിലെ കരാർ റദ്ദ് ചെയ്ത് നൽകാനും സ്ഥലത്തിന്റെ രേഖകൾ വാങ്ങി വച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകാനും ആവശ്യമായ നിർദേശം…

Read More

യു എസ് ഓപ്പൺ കിരീടം നേടി അരീന സബലേങ്ക

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ കിരീടം സ്വന്തമാക്കി ബെലാറൂസിന്റെ അരീന സബലേങ്ക. ആതിഥേയ താരമായ ജെസിക്ക പെഗുലയെ ട്രൈബ്രേക്കറ്റിലേക്കു നീണ്ട രണ്ടു സെറ്റുകൾക്കാണ് സബലേങ്ക കീഴടക്കിയത്. സ്കോർ: 5–7, 5–7. പത്തു വർഷത്തിനിടെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന ഒൻപതാമത്തെ താരമാണ് അരീന സബലേങ്ക. പത്തുവർഷത്തിനിടെ രണ്ടുതവണ കിരീടത്തിൽ മുത്തമിട്ടത് ജപ്പാന്റെ നവോമി ഒസാക്ക മാത്രമാണ്. 2018ലും 2020ലും നവോമി ഒസാക്കയായിരുന്നു ചാംമ്പ്യൻ. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് നഷ്ടമായ കിരീടമാണ് ഇക്കുറി അരീന സബലേങ്ക…

Read More

തമിഴ്നാട്ടിൽ ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു

     തമിഴ്നാട്ടിൽ പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു. ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ് കൊലപ്പെടുത്തിയത്. വെല്ലൂർ വെപ്പങ്കുപ്പം സ്വദേശി ജീവ, ഭാര്യ ഡയാന എന്നിവർ അറസ്റ്റിൽ. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചത് കൊലയ്ക്ക് കാരണം. കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ മരത്തിന്റെ പാൽ നൽകി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടു. ഡയാനയുടെ പിതാവ് ശരവണന്റെ പരാതിയിൽ പൊലിസ് കേസെടുത്തു.

Read More

ഉത്തർ പ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു

ലഖ്‌നൗ: ഉത്തർ പ്രദേശിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. സംഭവത്തിൽ നാലുപേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. 28 പേരെ രക്ഷപ്പെടുത്തി. ലഖ്‌നൗവിലെ ട്രാൻസ്‌പോർട്ട് നഗറിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സമീപത്ത് നിർത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകർന്നുവീണതിനെ തുടർന്ന് തകർന്നു. എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്., അഗ്നിരക്ഷാസേന തുടങ്ങിയവർ സ്ഥലത്തെത്തി. പരിക്കേറ്റവവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

നടൻ വിനായകന് നേരെ  കയ്യേറ്റം; ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു

ഹൈദരാബാദ്: നടൻ വിനായകന് നേരെ വിമാനത്താവളത്തിൽ കയ്യേറ്റം. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ചെയ്തത്. നടനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായാണ് വിവരം. വിനായകൻ കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കയ്യേറ്റമുണ്ടായത്. തടഞ്ഞുവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇപ്പോഴും വിനായകന്‍ ഹൈദരാബാദ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial