നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഞായറാഴ്ച ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( ശനിയാഴ്ച) കണ്ണൂര്‍, കാസര്‍കോട്…

Read More

പതിനാലുകാരന്റെ ആത്മഹത്യ സ്കൂളിനെതിരെ പരാതിയുമായി കുടുംബം; ജനൽ ചില്ല് പെട്ടിച്ചതിന് പിഴ ആവശ്യപ്പെട്ട മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം

കണ്ണൂർ:വെളിമാനത്ത് പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതിയുമായി കുടുംബം. വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായ ആരോമൽ സുരേഷാണ് മരിച്ചത്. ക്ലാസ്മുറിയിലെ ജനൽചില്ല് പൊട്ടിച്ചതിനെ തുടർന്ന് പിഴ ആവശ്യപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. എന്നാൽ പരാതി അടിസ്ഥാനരഹിതമെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർക്കെതിരെയാണ് ആരോമലിന്റെ കുടുംബത്തിന്റെ പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആരോമലിനെ കണ്ടെത്തുന്നത്.പരാതിയിൽ പറയുന്നതിങ്ങനെ. “തിങ്കളാഴ്ച ആരോമലും സുഹൃത്തും പരസ്പരം വാച്ച് കൈമാറുന്നതിനിടയിൽ കൈ തട്ടി ക്ലാസ്…

Read More

നരേന്ദ്രമോഡിക്കെതിരെ വീണ്ടും ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വീണ്ടും ഒളിയമ്പെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ശങ്കര്‍ ദിനകര്‍ കാനേയുടെ ജന്മശതാബ്ദി വാര്‍ഷികവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഭാഗവതിന്റെ പ്രതികരണം. ‘താന്‍ ദൈവമാണെന്ന് ആരും സ്വയം പ്രഖ്യാപിക്കരുത്. ഒരാളില്‍ ദിവ്യത്വം ഉണ്ടോയെന്ന് ജനങ്ങളാണ് നിശ്ചയിക്കേണ്ടത്’ എന്നായിരുന്നു പ്രസംഗത്തിനിടെ ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് പ്രചാരണമധ്യേ, താന്‍ ദൈവനിയോഗിതനാണെന്ന അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. താന്‍ ഒരു സാധാരണ ജൈവമനുഷ്യനല്ലെന്നും തന്നെ ദൈവം അയച്ചതാണെന്ന് ബോധ്യമുണ്ടെന്നും…

Read More

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 21 കാരൻ മരിച്ചു

കൊപ്പം : പള്ളിപ്പുറം പാതയിലെ കരുവാൻ പടിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊപ്പം മേൽമുറി സ്വദേശി സുഹൈൽ (21) ആണ് മരിച്ചത്. കരുവാൻ പടി സ്വദേശികളായ അബ്ദുൽ കബീർ, ഇയാളുടെ മകൻ മൂന്നര വയസ്സുകാരായ ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഇടുക്കിയിൽ ബൈക്ക് പിക്കപ്പ് വാനിലിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം

ഇടുക്കി: കുളമാവിൽ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്എസ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. തൊടുപുഴയിലേക്ക് ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് പോകും വഴിയായിരുന്നു അപകടം. ഷാരൂഖ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന 13 വയസുകാരന് പരിക്കുണ്ട്. ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു

Read More

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളി; മുതിർന്ന നേതാക്കൾക്കെതിരെ നടപടി; മുൻ എംഎൽഎ പത്മകുമാറിനും പി ബി ഹർഷകുമാറിനും താക്കീത്

പത്തനംതിട്ട: ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിർന്ന നേതാക്കൾക്കെതിരെ നടപടി. തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചകളുടെ പേരിലായിരുന്നു കയ്യാങ്കളി. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശ പ്രകാരം സിപിഎം.മുൻ എംഎൽഎ എ. പത്മകുമാറിനെയും മുതിർന്ന നേതാവ് പി.ബി.ഹർഷകുമാറിനെയും താക്കീത് ചെയ്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുതിർന്ന നേതാക്കൾ ഏറ്റുമുട്ടിയത് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വലിയ നാണക്കേടായിരുന്നു. ഇരു നേതാക്കളെയും ഇരുത്തി വാർത്താസമ്മേളനം നടത്തി പാർട്ടി നിഷേധിച്ച വിഷയത്തിലാണ് ഇപ്പോൾ നടപടി

Read More

മാമിയുടെ തിരോധാനക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കേസ് സിബി.ഐ.ക്ക് വിടാനുള്ള ശുപാർശയ്ക്ക് പിന്നാലെയാണ് നടപടി. കേസന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി.ക്ക് നൽകിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ചാണ് ശുപാർശയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു….

Read More

ബിഎസ്എൻഎല്ലിന്റെ നിശബ്ദ വിപ്ലവം; ഒരൊറ്റ സംസ്ഥാനത്ത് പുതിയ ആറ് ലക്ഷം ഉപഭോക്താക്കൾ, ന‌ടുങ്ങി എതിരാളികൾ

  ദില്ലി : ജൂലൈ ആദ്യ വാരം രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വ‍ർധിപ്പിച്ചതോടെ പൊതുമേഖല സേവനദാതാക്കളായ ബിഎസ്എൻഎല്ലിനാണ് ലോട്ടറി അടിച്ചത്. സ്വകാര്യ കമ്പനികളുടെ സിം ഉപയോഗിച്ചിരുന്നവർ ബിഎസ്എൻഎല്ലിലെ കുറഞ്ഞ നിരക്കുകൾ കണ്ട് കൂട്ടത്തോടെ പൊതുമേഖല കമ്പനിയുടെ കൂടെക്കൂടുകയായിരുന്നു. സിം പോർട്ട് ചെയ്തും പുതിയ സിം കാർഡ് എടുത്തും ആളുകൾ ബിഎസ്എൻഎല്ലിലേക്ക് ഒഴുകിയെത്തി. ഇതോടെ മിക്ക സംസ്ഥാനങ്ങളിലും ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം കുതിച്ചുയർന്നു. ഇതേ അപ്രതീക്ഷിത മുന്നേറ്റം തന്നെയാണ് രാജസ്ഥാനിലും ബിഎസ്എൻഎല്ലിനുണ്ടായത്. ജൂലൈ, ഓഗസ്റ്റ്…

Read More

കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ സർക്കാർ

     ഔഷധ, മെഡിക്കൽ, വ്യവസായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം പാസാക്കിയത്. ‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതൽ അധ്വാനം ആവശ്യമില്ല, അതിനാൽ നമുക്ക് അത് ഔഷധത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇന്ന് സഭ ഐകകണ്ഠ്യേന ഈ പ്രമേയം അംഗീകരിച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിയന്ത്രിതമായി കഞ്ചാവ് കൃഷി ചെയ്യുന്നതിനെ അനുകൂലിച്ചുകൊണ്ട് വൻ…

Read More

ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് വരുകയായിരുന്ന നഴ്സിംഗ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു. വായ്പൂര് സ്വദേശിയായ ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ ഇരുപതുകാരിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൃഷ്ണപ്രിയ അപകടത്തിൽപെട്ടത്. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ നാട്ടിലേയ്ക്ക് ട്രെയിനിൽ വരുമ്പോൾ കോയമ്പത്തൂർ പോത്തന്നൂരിനും മധുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 8 മണിയോടെ മരിക്കുകയായിരുന്നു. എസ്.ആകാശാണ് സഹോദരൻ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial