
കാറിലും വീട്ടിലുംവച്ച് രണ്ടു ദിവസം പീഡിപ്പിച്ചു; ഇരുപത്തിരണ്ടുകാരിയുടെ ബലാത്സംഗ പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ
റായ്പുർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ചാന്ദ്ഖുരിയിലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. തന്നെ കാറിലും വീട്ടിലും വച്ച് ബലാത്സംഗം ചെയ്തെന്ന ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് റായ്പുർ പൊലീസിന്റെ നടപടി. യുവതിയും അറസ്റ്റിലായ പൊലീസുകാരനും ഒരേനാട്ടുകാരും പരിചയക്കാരുമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലാണ് 26 വയസ്സുകാരനായ കോൺസ്റ്റബിൾ തന്റെ കാറിലും വീട്ടിലും വച്ച് ബലാത്സംഗം ചെയ്തത് എന്നാണ് യുവതിയുടെ പരാതി. “ഇരയ്ക്ക് അവളുടെ പഠനവുമായി ബന്ധപ്പെട്ട് ചില സഹായം ആവശ്യമായിരുന്നു. അവർ…