Headlines

സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;എം കെ സാനുവിന് കേരളജ്യോതി, സഞ്ജുവിന് കേരള ശ്രീ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ…

Read More

17 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 20 പേർക്ക് എച്ച്ഐവി

       പതിനേഴുകാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 20 ഓളം യുവാക്കൾക്ക് എച്ച്‌ഐവി ബാധ. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രദേശത്ത് എച്ച്ഐവി കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ഒരു കൂട്ടം യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തി. യുവാക്കളെ കൗൺസിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. 17 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടവരാണ് രോഗം സ്ഥിരീകരിച്ച എല്ലാ യുവാക്കളും. സാമ്പത്തികമായി…

Read More

ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; രണ്ട് യുവതികൾ പിടിയിൽ

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ. കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറിയായിരുന്നു തട്ടിപ്പ്. ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ശരിയാക്കി നല്‍കാം എന്നു പറഞ്ഞ് വിഷ്ണുപ്രിയയും മിദ്യദത്തും എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു….

Read More

തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

തൃശൂർ: ഇന്ന് പുലർച്ചെ തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമ മരിച്ചു

കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ ആണ് പോൾ ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്. പുരയിടം നിരപ്പാക്കാനെത്തിച്ചതായിരുന്നു മണ്ണുമാന്തി യന്ത്രം. പോളിന്‍റെ തല ഇതിൽ കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോൾ ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

തൃശ്ശൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍. കാട്ടികുളം സ്വദേശി അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. രാവിലെ അജയനാണ് മിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കൊച്ചി: ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഇരുമ്പനത്താണ് സംഭവം. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിൽ ഇരുമ്പനം പാലത്തിന് സമീപത്തുവച്ച് കൂട്ടിയിടിച്ചായിരുന്നു അപകടം.

Read More

വൈദ്യൂതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് 10,000 രൂപ കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിൽ

കോട്ടയം: വൈദ്യൂതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിൽ. കെഎസ്ഇബി ഓവര്‍സീയറായ എം കെ രാജേന്ദ്രനെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. കുറുവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വൈദ്യുതകണക്ഷനുമായി ബന്ധപ്പെട്ടാണ് ഓവര്‍സീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ സമീപിച്ചപ്പോള്‍ പതിനായിരം രൂപ കൈക്കൂലി വേണമെന്നായിരുന്നു ആവശ്യം. ഇതോടെ പ്രവാസി വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് കൈമാറി. തുടര്‍ന്ന് പരാതിക്കാരനില്‍ ഈ പണം കൈപ്പറ്റിയ ഉടന്‍ ഓവര്‍സീയറെ…

Read More

ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: ക്രിക്കറ്റ് ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാർഥി തപസ്യ (15) ആണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്പാണ് സ്ക്കൂളിൽ പി ഇ ടി പിരീഡിൽ കുട്ടികൾ കളിച്ച് കൊണ്ടിരിക്കെ തപസ്യക്ക് ക്രിക്കറ്റ് ബോൾ കൊണ്ട് പരിക്കേറ്റത്. സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്വദേശമായ…

Read More

ബുക്ക് ചെയ്തത് എസി ബസ്‌, വന്നത് നോണ്‍ എസി, ദുരിതയാത്രയില്‍ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

കൊച്ചി: എസി ബസിനു പകരം നോണ്‍ എസി ബസില്‍ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴചുമത്തി ഉപഭോക്തൃ കോടതി. നോണ്‍ എസി ബസില്‍ 14 മണിക്കൂര്‍ ദുരിത യാത്ര നടത്തേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4943 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കാന്‍ കെഎസ്ആര്‍ടിസിയോട് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക കോടതി ഉത്തരവിട്ടു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിലവാരമുള്ള സേവനം യഥാസമയം യാത്രക്കാര്‍ക്ക് ഉറപ്പുവരുത്താനുള്ള ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial