കെഎസ്ആര്‍ടിസി ബസ്സിൽ നിന്ന് ഒരു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ

മലപ്പുറം:കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ വ്യാപാരിയുടെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ പിടിയിൽ.പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.ബസ്സില്‍ കയറി ആഭരണങ്ങളും പേഴ്സും മറ്റും മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവര്‍ എന്നാണ് വിവരം.കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരൂരിലുള്ള  ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി ജിബി എന്ന ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങളാണ്…

Read More

സ്വന്തമായി ഫോൺ ഉപയോഗിക്കില്ല; ട്രെയിന്‍ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കും

      ട്രെയിന്‍ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവിനെ കൊല്ലം പുനലൂരില്‍ റെയില്‍വേ പൊലീസ് പിടികൂടി. തൃശൂർ പാവറട്ടി സ്വദേശി ഇരുപത്തിയാറു വയസുള്ള അജ്മലാണ് പിടിയിലായത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത അജ്മലിന് സംസ്ഥാനത്തെ വിവിധ ട്രെയിന്‍ കവര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് സൂചന. ഇരുപത്തിയാറുകാരനായ അജ്മലിന്റെ മുഖം ട്രെയിന്‍യാത്രക്കാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തുടനീളം വിവിധ ട്രെയിനുകളില്‍ യാത്ര ചെയ്ത് യാത്രക്കാരുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതിയാണ്. തൃശൂർ പാവറട്ടി സ്വദേശി അജ്മല്‍. മൊബൈല്‍ മോഷ്ടാവാണെങ്കിലും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തയാളാണ് അജ്മല്‍. കഴിഞ്ഞദിവസം ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനില്‍…

Read More

ദേശീയപാതയ്ക്ക് സമീപം 3 കഞ്ചാവ് ചെടികൾ; എക്സൈസെത്തി പിഴുതെടുത്തു, അന്വേഷണം

കൊല്ലം: കൊല്ലത്ത് ദേശീയപാതയ്ക്ക് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസെത്തി പിഴുതെടുത്തു. കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാതയിൽ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തടുത്തായി മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. അതിനിടെ ആറ്റിങ്ങൽ എക്സൈസ് വലിയ അളവിലുള്ള കഞ്ചാവ് ശേഖരം പിടികൂടി. ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ എത്തിയ സംഘത്തെയാണ് എക്സൈസ് ആറ്റിങ്ങൽ വച്ച് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി യോ ടെ…

Read More

ഒരു മാസത്തെ ക്ഷേമ പെൻഷൻ ധനവകുപ്പ് തുക അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണത്തിനായി ധനവകുപ്പ് തുക അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പ്രതിമാസ ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ…

Read More

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി

മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി.

ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ദേശീയ ബാലാവകാശ കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. ഈ കത്തിനെ പിന്‍പറ്റി യു പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീം കോടതിയെ സമീപിച്ചത് രാജ്യത്തെ മദ്രസ…

Read More

വർക്കലയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപമാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍. കോഴിക്കോട് നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കോഴിക്കോട് ബസ്സിനടിയിൽപ്പെട്ട് സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

കക്കട്ടിൽ: ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് കക്കട്ടിൽ ടൗണിലാണ് സ്കൂട്ടർ യാത്രികൻ മരിച്ചത്.നരിപ്പറ്റ ഇല്ലത്ത്മീത്തൽ പരേതനായ കണ്ണന്‍റെ മകൻ 44കാരനായ രാജേഷാണ് മരിച്ചത്. ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിന്‍റെ പിൻചക്രങ്ങൾക്കടിയിൽപെട്ട രാജേഷ് തൽക്ഷണം മരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. രാജേഷ് ഒരു പെയ്ന്ററായി ജോലിനോക്കുകയായിരുന്നു. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി

കമ്പം: കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി. തമിഴ്നാട് കമ്പം പൊലീസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരള – തമിഴ് നാട് അതിർത്തിക്കടുത്തുള്ള കമ്പത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നീക്കം നടക്കുന്നതായി കമ്പം സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇത് തടയാൻ കമ്പം ബൈപ്പാസ് റോഡിൽ പൊലീസ് പരിശോധന തുടങ്ങി. ഈ സമയം ക്രിക്കറ്റ് മൈതാനത്തിനടുത്തുള്ള സ്വകാര്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial