വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻ‌ഡ്  ചാംപ്യന്മാർ;ദക്ഷിണാഫ്രിക്കയെ 32 റൺസിന് പരാജയപ്പെടുത്തി

വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻ‌ഡ് വനിതകൾ ചാംപ്യന്മാർ. ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ലോകചാംപ്യന്മാരായത്. ജൂണിൽ പുരുഷ ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് എയ്ഡാൻ മാക്രത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീം പരാജയപ്പെട്ടിരുന്നു. നാല് മാസത്തിന് ശേഷം വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്കൻ ടീം നിർഭാഗ്യത്തിന്റെ കാലി‍ൽ തട്ടി വീഴുകയാണ്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഫീൽഡിങ് തിരഞ്ഞെടുത്തു. അമേലിയ കേർ 43, ബ്രൂക്ക് ഹാലിഡെയ് 38, സൂസി ബേറ്റ്സ്…

Read More

കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു.

തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടി. 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016-ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി. 2021-ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്…

Read More

രമ്യ ഹരിദാസിനെ പിൻവലിച്ചുള്ള ഒരു പിന്തുണയും വേണ്ട; പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്

പാലക്കാട്: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥി എൻ.കെ സുധീറിന് പിന്തുണ പ്രഖ്യാപിക്കണമെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചുള്ള ഒരു സമവായവും വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. പാലക്കാടും ചേലക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. അതേസമയം, സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പി വി അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനാണ് യുഡിഎഫ് നേതൃത്വം…

Read More

യുഡിഎഫിന് മുമ്പിൽ  ഉപാധികളുമായി പി വി അൻവർ;ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണം

പാലക്കാട് : സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാൻ എത്തിയ യുഡിഎഫിന് മുമ്പിൽ പുതിയ ഉപാധികളുമായി പി വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണം എന്നാണ് ആവശ്യം. കൂടാതെ തൽശനത്ത് ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നും പി വി അൻവർ യുഡിഎഫിനോട് ആവശ്യപ്പെട്ടു. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിൽ പാലക്കാട് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ…

Read More

കൊല്ലത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു; ഗുരുതര പൊള്ളലോടെ മക്കൾ ആശുപത്രിയിൽ

കൊല്ലം: ഓയൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടിൽ വിനോദ് കുമാർ(42) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വിനോദ് കുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. വിനോദിന്റെ മക്കളായ മിഥുൻ (18) വിസ്മയ (14) എന്നിവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾക്കൊപ്പം ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വിനോദ് തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ ശ്രമം തടയാൻ ശ്രമിച്ചതിനിടെ കുട്ടികൾക്ക് പൊള്ളലേറ്റതാണോ എന്നും സംശയമുണ്ട്….

Read More

പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി;കഴക്കൂട്ടം സ്വദേശി ആഷിലാണ് മരിച്ചത്

പത്തനംതിട്ട: ഇന്നുരാവിലെ പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം റാന്നി മാടമന്‍ ക്ഷേത്രക്കടവിന് സമീപം പമ്പയില്‍ ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ആഷില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം…

Read More

യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവം; ആക്രമിച്ചത് രണ്ട് സ്ത്രീകളെന്ന് എഫ്ഐആർ

    കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ട് സ്ത്രീകളാണ് ജീവനക്കാരനെ ആക്രമിച്ചതെന്ന് എഫ്ഐആർ. കണ്ണിൽ മുളകുപൊടി വിതറിയ ശേഷം എഴുപത്തി രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ കവർന്നു എന്നാണ് യുവാവിന്റെ പരാതി. ഇന്നലൊണ് ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നത്. ആദ്യം നഷ്ടമായത് 25 ലക്ഷം രൂപ ആണെന്ന് പറഞ്ഞിരുന്നുവെങ്കിലും 72, 40, 000 രൂപ…

Read More

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

കല്പറ്റ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിലായി. മണിയാറൻകുടി അച്ചാരുകുടിയിൽ ലിബിനെ (33) ആണ് അറസ്റ്റിലായത്. വ്യാജ ആധാർ കാർഡ് ഉൾപ്പെടെ നൽകിയായിരുന്നു തട്ടിപ്പ്. മുക്കുപണ്ടം പണയം വെക്കുന്ന സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, സ്ഥാപനത്തിൽ ഓഡിറ്റ് നടന്നപ്പോഴാണ് പണയം വെച്ചിരിക്കുന്നത് സ്വർണമല്ല എന്ന് വ്യക്തമായത്. ഇതിന് പിന്നാലെ കരിമണ്ണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് പ്രാവശ്യമായാണ് ഇയാൾ പണയം വച്ച് തുക തട്ടിയത്….

Read More

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച; അമൂല്യമായ പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി, പ്രതികള്‍ ഹരിയാനയില്‍ പിടിയില്‍

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാവീഴ്ച.അമൂല്യമായ പുരാവസ്തു ശേഖരത്തില്‍പ്പെട്ട തളിപ്പാത്രം മോഷണം പോയി. സംഭവത്തില്‍ മൂന്ന് സത്രീകള്‍ അടക്കമുള്ള പ്രതികളെ ഹരിയാനയില്‍ നിന്ന് പിടികൂടി. കഴിഞ്ഞ 13ന് രാവിലെയാണ് മോഷണം നടന്നത്. പാല്‍പ്പായസ നിവേദ്യത്തിന് ശേഷമായിരുന്നു അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന തളിപ്പാത്രം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചു….

Read More

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി.

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ.പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ടു ലഭിക്കാൻ അര ലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് പരാതി.തുടർന്ന് സിജോ വിജിലൻസിൽ പരാതിപ്പെട്ടു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസിൽ എത്തി പണം നൽകുന്നതിനിടെയാണ് പ്രതികളെ വിജിലൻസ് പിടികൂടിയത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial