എടപ്പാളിൽ വൻ സ്വർണ്ണ കവർച്ച ; ബസിൽ വെച്ച് വ്യാപാരിയുടെ കയ്യിൽ നിന്ന് നഷ്ട്ടപെട്ടത് ഒരു കോടിരൂപയുടെ സ്വർണ്ണം

എടപ്പാൾ:കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്ന് വൻ സ്വർണ്ണക്കവർച്ച. തൃശ്ശൂരിലെ സ്വർണ്ണവ്യാപാരിയുടെ ഒരു കോടിയിലധികം രൂയുടെ സ്വർണ്ണം കവർന്നു.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തിരൂരിലെ ജ്വല്ലറിയിൽ കാണിക്കുന്നതിനായി തൃശ്ശൂർ സ്വദേശിയായ ജീവനക്കാരൻ വശം കൊണ്ട് വന്ന ആഭരണ കളക്ഷനാണ് കവർച്ച ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുറ്റിപ്പുറത്ത് നിന്ന് നെടുങ്കട്ടത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയ ജ്വല്ലറി ജീവനക്കാരന്റെ ബാഗിൽ നിന്നാണ് സ്വർണ്ണം കവർന്നത്. 10 മണിയോടെ എടപ്പാളിൽ എത്തിയപ്പോഴാണ് പുറകിൽ തൂക്കിയിരുന്ന ബാഗിൽ നിന്ന് സ്വർണ്ണംനഷ്ടപ്പെട്ട…

Read More

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. നാളെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു…

Read More

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട് ചെറുതന ആനാരി മാമ്പലശ്ശേരി ജയകുമാറിൻ്റെ മകൻ സഞ്ജു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ പോളി മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ 9.15 ഓടെ ദേശീയപാതയിൽ വളഞ്ഞവഴിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്. മഴയെ തുടർന്ന് നിയന്ത്രണം തെറ്റിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സഞ്ജുവിനെ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…..

Read More

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി രംഗത്ത്;മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കാസർകോട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ബൽത്തക്കല്ല് സ്വദേശിനിയായ സച്ചിത റൈ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻറ് മാനേജർ ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കുമ്പള കിദൂർ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റു മൂന്നു…

Read More

എടിഎമ്മിൽ നിറയ്ക്കാനായി കാറിൽ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി.

കോഴിക്കോട്: എടിഎമ്മിൽ നിറയ്ക്കാനായി കാറിൽ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച് പണം കവർന്നത്. യുവതിയടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സുഹൈൽ പൊലീസിനോടു പറഞ്ഞു. കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നില‍യിലായിരുന്നു.കൈയിലുണ്ടായിരുന്ന 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നു സുഹൈൽ പറഞ്ഞു. കാറിൽ വരുന്നതിനിടെ…

Read More

നഗ്നത മറയ്ക്കുന്ന പുതിയ ഫീച്ചർ; കൗമാരക്കാരായ ഉപയോക്താക്കളെ സംരക്ഷിക്കാൻ ഇൻസ്റ്റാഗ്രാം

       സമൂഹമാധ്യമങ്ങൾ വഴിയുള്ള ലൈംഗിക ചൂഷണത്തിന് തടയിടാൻ ഇൻസ്റ്റാഗ്രാം. നഗ്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ദുരുപയോഗപ്പെടുത്തിയുള്ള തട്ടിപ്പുകളെ തടയിടാനാണ് പുതിയ അപ്ഡേഷൻ ഇൻസ്റ്റാഗ്രാം എത്തിച്ചിരിക്കുന്നത്. കൗമാരക്കാരായ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനാണ് ഇൻസ്റ്റാഗ്രാം സുരക്ഷാ നടപടികൾ എത്തിച്ചിരിക്കുന്നത്. മെസേജ് അയക്കുമ്പോൾ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ അനുവദിക്കില്ല. കൗമാരക്കാർക്കായി അടുത്തിടെ ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ട് എന്ന പേരിൽ പ്രത്യേക സുരക്ഷ സംവിധാനം എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള തുടർ നടപടികളിലേക്കാണ് ഇൻസ്റ്റാഗ്രാം കടന്നിരിക്കുന്നത്. സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളിൽ…

Read More

സെറ്റ് അപേക്ഷ തീയതി നവംബർ 5 വരെ നീട്ടി

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ 2024 നവംബര്‍ 5ന് വൈകിട്ട് 5 മണിവരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ ഏതെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ നവംബര്‍ 6,7,8 തീയതികളില്‍ മാറ്റം വരുത്താവുന്നതാണ്. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ 2023 സെപ്റ്റംബര്‍ 26നും 2024 നവംബര്‍ 8നും ഇടയില്‍ ലഭിച്ച നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനല്‍ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതാണ്.

Read More

വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു

കോയമ്പത്തൂര്‍: വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കൊന്നു. അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു. വാല്‍പ്പാറയിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിനി അപ്സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി

Read More

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. അതിവൈകാരികമായിട്ടാണ് ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍…

Read More

ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: ഫുട്‌ബോള്‍ പരിശീലനത്തിനിടെ വനിതാ താരം കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരിയാണ് (19) മരിച്ചത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിശീലനത്തിനിടെ ഗൗരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പരിശീലനത്തിൽ പങ്കെടുക്കാതെ ഗൗരി മൈതാനത്തിന് പുറത്തിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതോടെ ഗൗരിയെ സഹപാഠികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഗൗരിയ്ക്ക് ജീവൻ നഷ്ടമായി. മണ്ണഞ്ചേരി 15-ാം വാർഡ് മുൻ പഞ്ചായത്ത് മെമ്പറായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial