ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ; കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വൻവിജയം നേടി എസ്എഫ്ഐ

തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ നേതാവായ ഫരിഷ്ത എൻഎസ്‌ ചരിത്രം കുറിച്ചത്. എസ്എഫ്ഐയുടെ ശക്തികേന്ദ്രമായ യൂണിവേഴ്സിറ്റി കോളേജിൽ 158 വർഷത്തിനിടെ ആദ്യമായാണ് ഒരു പെൺകുട്ടി ചെയർപേഴ്‌സണാകുന്നത്. കെ എസ് യുവും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും എസ്എഫ്ഐ മികച്ച വിജയം നേടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കേരള സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ് യുവും രംഗത്തെത്തി. 77…

Read More

ഇടുക്കിയിലെ ചൊക്രമുടി ഭൂമികയ്യേറ്റം; 3 പേരെ സസ്പെൻ്റ് ചെയ്തു.

ഇടുക്കി: ഇടുക്കിയിലെ ചൊക്രമുടി ഭൂമികയ്യേറ്റത്തില്‍‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് റവന്യു വകുപ്പ്. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എം എം സിദ്ദിഖ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമ്മാണ അനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പിൻ്റെ നടപടി. ദേവികുളം സബ്ബ് കലക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ പട്ടയം വ്യാജമാണോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്….

Read More

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സുല്‍ത്താന്‍ബത്തേരി: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടക്കനാട് പണയമ്പം സ്വദേശി പുളിയാടി രതീഷാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 42 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ മൂന്നാംമൈലില്‍ വച്ചാണ് അപകടം ഉണ്ടായത്. രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലുള്ള സ്വകാര്യ ആശുപത്രിയലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം…

Read More

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ്‌ വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുൻ എംഎൽഎയായ പ്രദീപിൻ്റെ പ്രചാരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിൽ തുടങ്ങി. പാലക്കാട്‌, ബിജെപി- കോൺഗ്രസ് ഡീൽ ഉണ്ടാകുമെന്ന് അന്നേ ഞങ്ങൾ പറഞ്ഞതാണ്. പാലക്കാട്‌…

Read More

ബസ്സിന്റെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; സംഭവം ബസ്സിൽ കാറ്റു നിറയ്ക്കുന്നതിനിടെ

മുംബൈ: വർക്ക്ഷോപ്പിൽ എയറടിക്കുന്നതിനിടെ ബസ്സി​ന്റെ ടയർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈയിലെ വർക്ക്ഷോപ്പിൽ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന 30കാരനായ ​ഗണേഷ് ദേവേന്ദ്രയാണ് മരിച്ചത്. ​കഴിഞ്ഞ ജൂൺ 20ന് കരാർ അടിസ്ഥാനത്തിലാണ് ഗണേഷ് ഇവിടെ ജോലിക്കു കയറിയത്. ബൃഹൻമുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആൻ്റ് ട്രാൻസ്‌പോർട്ടിന്റെ വോർലി ഡിപ്പോയിലാണ് സംഭവം നടന്നത്. വർക്ക് ഷോപ്പിൽ ബസിന്റെ മുൻ ടയറിൽ വായു നിറയ്‌ക്കുന്നതിനിടെയായിരുന്നു അപകടം. അളവിൽ കൂടുതലായി കാറ്റ് കയറിയതോടെ ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ്…

Read More

ജില്ലാ കളക്ടറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്’; എഡിഎമ്മിന്റെ ആത്മഹത്യയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പി പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നടപടി സ്വീകരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തന്‍റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ഹർജിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്നലെ നീക്കിയിരുന്നു. ദിവ്യക്കെതിരെ പൊലീസ്…

Read More

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

കൊല്ലം : പുത്തൂരില്‍ യുവതിയെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. എസ്എന്‍ പുരം സ്വദേശിനി ശാരുവാണ് കൊല്ലപ്പെട്ടത്. വല്ലഭന്‍കരയില്‍ ലാലുമോനാണ് കൊലപാതക ശേഷം ജീവനൊടുക്കിയത്. വെള്ളി ഉച്ചയോടെയായിരുന്നു സംഭവം. വെട്ടേറ്റ ശാരുവിന്റെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ടെന്ന പരാതിയില്‍ ലാലു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

Read More

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു

വടക്കാഞ്ചേരി : വടക്കാഞ്ചേരിയില്‍ കാറിടിച്ച് കാല്‍നടയാത്രികരായ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എറണാകുളത്തു നിന്നു പാലക്കാടേക്കു പോവുകയായിരുന്ന കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

Read More

പ്രിയങ്ക ഗാന്ധി  ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വൻ സ്വീകരണ പരിപാടികളാണ് യുഡിഎഫ് ഒരുക്കുന്നത്.റോഡ് ഷോയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിലേക്ക് വരുന്നത്. ആർഎസ്എസിനെ ഭയന്നാണ് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതെന്ന് എൽഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി സത്യൻ മൊകേരി പറഞ്ഞു. സത്യൻ മൊകേരിയേ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും പ്രചാരണത്തിൽ…

Read More

മക്കയിലേക്ക് യാത്ര ചെയ്യാൻ ഇലക്ട്രിക് ജെറ്റുകൾ ഉപയോഗിക്കാൻ സൗദി അറേബ്യ

     വിമാനങ്ങളുടെ രൂപം മാറുകയാണ്. ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇവ്‌റ്റോൾ അഥവാ ഇലക്ട്രിക്ക് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകളുടെ കാലമാണ് വരാനിരിക്കുന്നത്. എയർടാക്‌സികളെന്നും ഫ്‌ളൈയിങ് ടാക്‌സികളെന്നും ഇവയെ വിളിക്കാറുണ്ട്. ഇപ്പോഴിതാ മക്കയിലേക്ക് യാത്ര ചെയ്യാൻ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്‌റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക. പൈലറ്റ് അടക്കം രണ്ടു മുതൽ ആറു വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്‌റ്റോളുകൾ. ഒരു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial