വീട്ടിൽ നിന്ന് ദുർഗന്ധം; ആലപ്പുഴയിൽ വൃദ്ധൻ വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധൻ വീട്ടിൽ മരിച്ച നിലയിൽ. വൈകുണ്ഠം വീട്ടിൽ വിജയനാണ് (72) മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ മരണപെട്ടിരുന്നു.മക്കൾ വിദേശത്താണ്.

Read More

സൽമാൻഖാന് വീണ്ടും വധഭീഷണി ; കൊല്ലാതിരിക്കാൻ 5 കോടി രൂപ നൽകണം, താരത്തിന്റെ സുരക്ഷ വർധിപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നേരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബാ സിദ്ദിഖിയേക്കാളും മോശം അവസ്ഥ വരുമെന്നാണ് നടന് ലഭിച്ച ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലിസിന്റെ വാട്‌സാപ്പ് നമ്പറിലേക്കോണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി. ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായുള്ള ശത്രുത തീര്‍ക്കാനാണ് ഈ പണം നല്‍ക്കേണ്ടതെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം, മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബാ സിദ്ദിഖിയുടെ…

Read More

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്: സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ

കൊച്ചി : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷനും 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എല്‍സ്റ്റൺ എസ്റ്റേറ്റുമാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജികള്‍ ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. ഇതിനുള്ള മറുപടി പരാതിക്കാർ അതിനുശേഷം ഒരാഴ്ചയ്ക്കുള്ളിലും സമർപ്പിക്കണം. ഈ സമയത്ത് ഏറ്റെടുക്കൽ നടപടികൾ…

Read More

യുവാവ് ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം:എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ്‌ (43) മരിച്ചത്. വ്യാഴം വൈകിട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ചു, മക്കൾ: തീർഥ, ആദർശ്

Read More

ആലുവയിൽ ജിം ട്രെയിനർ വാടക വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ആലുവ: ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ആണ് സംഭവം. കൊലപാതകമാണെന്ന് ആണ് സംശയം. ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ് സാബിത്ത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Read More

പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എഡിഎം നവീൻ ബാബുവിന് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് നവീൻ ബാബു കാലതാമസം വരുത്തിയെന്നായിരുന്നു നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ ആരോപിച്ചിരുന്നത്. എന്നാൽ, പെട്രോൾ പമ്പിന് അനുമതി നൽകുന്ന കാര്യത്തിൽ ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരാഴ്ച കൊണ്ട് പെട്രോൾ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയെന്നാണ് കണ്ണൂർ…

Read More

നവീൻ ബാബുവിന്റെ വേർപാടിൽ വേദന,നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും:പിപി ദിവ്യ

കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ…

Read More

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു; ജെആര്‍എഫ് യോഗ്യത നേടിയത് 4970 പേര്‍

യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. 4970 പേരാണ് ജെആര്‍എഫ് യോഗ്യത നേടിയിരിക്കുന്നത്. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടി. പിഎച്ച്ഡിക്ക് 1,12,070 പേരും യോഗ്യത നേടി. ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. യുജിസി നെറ്റ് ജൂണ്‍ റീ ടെസ്റ്റിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ആന്‍സര്‍ കീസ് യുജിസി മുന്‍പ് തന്നെ പുറത്തുവിട്ടിരുന്നു. ഫലം എങ്ങനെ അറിയാം? ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറുക. യുജിസി നെറ്റ് ജൂണ്‍ സ്‌കോര്‍കാര്‍ഡ്…

Read More

നെടുമങ്ങാട് തോടിൻ്റെ കരയിൽ നാണയ തുട്ടുകളും നോട്ടുകളും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

നെടുമങ്ങാട്: തോടിന്റെ കരയിൽ നാണയ തുട്ടുകളും നോട്ടുകളും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ഉപേക്ഷിക്കപ്പെട്ട പണം മോഷണമുതലാണോ എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് താന്നിമൂട് ചിറയിൻകോണത്ത് ബസ് സ്‌റ്റോപ്പിനടുത്ത് റോഡരുകിലെ ചിറയക്കു സമീപത്തെ തോട്ടിൻ കരയിൽ ചില്ലറ തുട്ടുകളും നോട്ടുകളും കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളി വിജയനാണ് ഇവ ആദ്യം കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ…

Read More

എഡിഎം നവീൻ ബാബുവിൻെറ മരണത്തിൽ പി പി ദിവ്യക്കെതിരെ നടപടിയെടുത്ത്‌ സിപിഎം;ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻെറ മരണത്തിൽ പി പി ദിവ്യക്കെതിരെ നടപടിയെടുത്ത്‌ സിപിഎം. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പി പി ദിവ്യയെ അധ്യക്ഷ സ്ഥാനത് നിന്നും മാറ്റിയത്. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial