നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്; കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട്: ഇന്ന് രാവിലെ ഏഴ് മണിയോടെ കോഴിക്കോട് എരഞ്ഞിക്കലില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് 11 കെവി ലൈനില്‍ ഇടിച്ച് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്. തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ചെറിയ പൊട്ടിത്തെറിയുണ്ടായി. കെഎസ്ഇബിക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്

Read More

കോട്ടയത്ത് മൂന്നുപേർ മരിച്ച നിലയിൽ; അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് സംശയം

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. എഎസ്‍ഐ പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്. പാറത്തോട് ആണ് സംഭവം.ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയിക്കുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കണ്ണൂർ: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുക്കും. ദിവ്യയെ കേസില്‍ പ്രതി ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അധികാരത്തിൻ്റെ ഹുങ്കിൽ ക്ഷണിക്കാതെ കടന്നു വന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച്‌ സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീൻ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം.പത്തുവര്‍ഷം…

Read More

ഹരിയാനയില്‍ നായബ് സിങ് സൈനി അധികാരമേറ്റു

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു. ഹിന്ദിയിലാണ് സൈനി സത്യപ്രതിജ്ഞ ചൊല്ലിയത്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് അനില്‍ വിജ്, കൃഷന്‍ ലാല്‍ പന്‍വാര്‍, റാവു നര്‍വീര്‍ സിങ്, ശ്രുതി ചൗധരി, ശ്യം ശിങ് റാണ ഉള്‍പ്പടെ 13 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വാല്‍മീകി ജയന്തിയായതിനാലാണ്…

Read More

നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു.ഒക്ടോബർ 15 നാണ് പാറശ്ശാല ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം…

Read More

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും

തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയാകും. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച ധാരണയായത്. സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്. 2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ്‌ പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. ഇന്ന് ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന്‌ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

Read More

ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ ബലാത്സംഗം ചെയ്തു; ബന്ധുവായ 33കാരന് ഏഴ് വർഷം തടവും അര ലക്ഷം രൂപ പിഴയും

തൃശൂർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ബന്ധുവായ യുവാവിന് കഠിന തടവ് വിധിച്ച് കോടതി. ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് ഇയാൾ അതിക്രമം കാണിച്ചത്. 33കാരനായ വെളിയംങ്കോട് സ്വദേശിക്കാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്. യുവാവിന് ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരൻ വടക്കേക്കാട്…

Read More

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ് ഇനി ഇടതിനൊപ്പമെന്ന് സരിന്‍; സിപിഎം പറഞ്ഞാൽ മത്സരിക്കും

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ…

Read More

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മാറിയേക്കും; ദേവേന്ദ്രകുമാർ ജോഷി പരിഗണനയിൽ

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കും. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്ന് സൂചനകളുണ്ട്. നാവികസേന മുന്‍ മേധാവി കൂടിയാണ്‌ ദേവേന്ദ്ര കുമാര്‍ ജോഷി. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ഗവര്‍ണര്‍ പദവികളില്‍ അഴിച്ചുപണിക്ക് ആണ് സാധ്യത. കേരളം, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച്…

Read More

ഡയറി എഴുതിയില്ലെന്നാരോപിച്ച് അഞ്ചുവയസുകാരന് ക്രൂരമർദ്ദനം; ഒളിവിലായിരുന്ന അധ്യാപിക അറസ്റ്റിൽ

തൃശൂര്‍: ഡയറി എഴുതിയില്ല എന്നാരോപിച്ച് അഞ്ചുവയസുകാരനെ തല്ലിച്ചതച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ആണ് സംഭവം ഉണ്ടായത്. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ സെലിൻ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാൽമുട്ടിനും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial