
ചേലക്കരയിൽ ഡിഎംകെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൻ കെ സുധീർ മത്സരിക്കും
പാലക്കാട്: ചേലക്കരയില്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവര്‍ എംഎല്‍എ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാരാണെന്നത് സസ്പെന്‍സ് ആണെന്നും വൈകാതെ അറിയാമെന്നുമായിരുന്നു പിവി അൻവറിന്‍റെ പ്രതികരണം. പാലക്കാട് പിവി അൻവര്‍ തന്നെ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത്തരമൊരു സാധ്യതയും തള്ളാനാകില്ലെന്നും പ്രതികരിച്ചു. അതേസമയം, പാലക്കാട് ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജിനെ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ്…