
പാറശാലയിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി വിളവെടുത്ത് ഉണക്കി കച്ചവടം നടത്തി വന്ന ആളെ പിടികൂടി
തിരുവനന്തപുരം: പാറശാലയിൽ കഞ്ചാവ് ചെടി നട്ടുവളർത്തി വിളവെടുത്ത് ഉണക്കി കച്ചവടം നടത്തി വന്ന ആളെ പിടികൂടി എക്‌സൈസ്. പാറശ്ശാല സ്വദേശിയായ ശങ്കർ (54) ആണ് വീട്ടുപറമ്പിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളിൽ നിന്ന് വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എൻ മഹേഷിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്‍റ് എക്സൈസ്…