Headlines

യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്;ട്രെയിനിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ ഗോപി (25) ആണ് മരിച്ചത്. സംഭവത്തില്‍ ട്രെയിനിലെ കരാര്‍ ജീവനക്കാരന്‍ അനില്‍കുമാര്‍ അറസ്റ്റിലായി. ശരവണനെ അനില്‍കുമാര്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ശരവണനെ തള്ളിയിട്ടതാണെന്ന സംശയത്തെ തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശിയായ അനില്‍കുമാറിനെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരികയായിരുന്നു. മംഗലാപുരം കൊച്ചുവേളി എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴായിരുന്നു പ്ലാറ്റ്ഫോമിനും സ്റ്റെപ്പിനുമിടയില്‍…

Read More

വര്‍ക്കലയിൽ ഭക്ഷ്യവിഷബാധ, 22 പേർ ചികിത്സയിൽ; 2 ഹോട്ടലുകള്‍ പൂട്ടിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: വര്‍ക്കലയിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേർ ചികിത്സയിൽ. 22 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ നിന്നായി ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങയ ഭക്ഷണങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടര്‍ന്ന് രണ്ട് ഹോട്ടലുകളും ആരോഗ്യ വകുപ്പ് അടപ്പിച്ചു. ഒരേ മാനേജ്മെന്റിന് കിഴീലുള്ള രണ്ട് ഹോട്ടലുകളാണ് പൂട്ടിയത്.വര്‍ക്കല ക്ഷേത്രം റോഡിലെ ന്യൂ സ്പൈസി, എലിഫന്‍റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. നേരത്തെയും ഈ ഹോട്ടലുകള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. ഇന്നലെയാണ് ഈ…

Read More

ആർഎസ്എസ് വേദിയിൽ അദ്ധ്യക്ഷനായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ

തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശ്ശൂരിൽ ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി. ഔസേപ്പച്ചനൊപ്പം ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. എന്നാൽ ഔസേപ്പച്ചൻ ബിജെപിയിൽ അംഗത്വം എടുത്തതായോ സംഘപരിവാർ നിലപാടുകൾ സ്വീകരിച്ചതായോ ഇതുവരെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. കേരളത്തിലെ ആദ്യത്തെ വനിത ഡിജിപി ആയ ആർ ശ്രീലേഖ കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഈ വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഔസേപ്പച്ചനെ ആർഎസ്എസ് വേദിയിൽ…

Read More

കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി ;ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരുടെ കൂട്ടരാജി. രാജി വച്ചവരെല്ലാം സിപിഎമ്മിൽ ചേർന്നു. തിരികെ എത്തിയവരിൽ ഏതാനും പേർ നേരത്തെ സിപിഎം വിട്ട് സിപിഐ ൽ ചേർന്നവരാണ്. സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സിപിഐ വിട്ടെത്തിയവരെ സ്വീകരിച്ചു.മണ്ഡലം നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം…

Read More

നവരാത്രി ആഘോഷത്തിനിടെ പെൺകുട്ടിയുടെ മുടി മുറിച്ചു; പ്രതിയെ തേടി പൊലീസ്

ആലപ്പുഴ: നവരാത്രി ആഘോഷത്തിനിടെ പെൺകുട്ടിയുടെ മുടി മുറിച്ച യുവാവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കലവൂർ പ്രീതികുളങ്ങരയിൽ ശനിയാഴ്ച്ച രാത്രിയിലാണ് പ്രീതികുളങ്ങര സ്വദേശിനിയായ കൗമാരക്കാരിക്ക് നേരേ അതിക്രമം നടന്നത്. പ്രീതികുളങ്ങരയിൽ ചിരിക്കുടുക്ക ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച കലാപരിപാടികൾ കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയുടെ മുടിയാണ് യുവാവ് മുറിച്ചത്. കസേരയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയുടെ പുറകിൽ നിന്ന് യുവാവ് ബഹളം വച്ചിരുന്നു. തുടർന്ന് യുവാവിനോട് മാറിനിൽക്കാൻ പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ യുവതി മുടിയിൽ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്. പെൺകുട്ടി…

Read More

അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും ഇടിച്ചിട്ട് സ്വിഫ്റ്റ് കാര്‍, പരിശോധിച്ചപ്പോള്‍ കഞ്ചാവും ഒഴിഞ്ഞ ഗ്ലാസും

      കോഴിക്കോട് : റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും മാതാവിനെയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു.  താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇതോടെ കാർ നാട്ടുകാർ തടഞ്ഞുവെച്ചു. നാട്ടുകാരുടെ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. ഇന്നലെ രാത്രി പത്ത് മണിയോടെ പൂനൂര്‍…

Read More

‘രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം’; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

     മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ കത്തയച്ചിരിക്കുന്നത്. “വിശ്വാസത്തിൻ്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ…

Read More

കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ശ്രീകുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്നും ഉല്ലാസത്തിനായി കാപ്പിൽ ബീച്ചിൽ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കൾക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാർ കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് പൊടുന്നനെ കടലിൽ മുങ്ങി താഴുകയായിരുന്നു. വർക്കല ഫയർഫോഴും അയിരൂർ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ശ്രീകുമാറിനെ…

Read More

മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി; എൻസിപിയിൽ ചേരുമെന്ന് അഭ്യൂഹം

അമരാവതി: മഹാരാഷ്ട്രയിൽ കോൺഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി. അമരാവതി എംഎൽഎ സുൽഭ ഖോഡ്‌കെയെ ആണ് ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമസഭാംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നത്. ആ വർഷമാദ്യം നടന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് മാറ്റിയ ഏഴ് കോൺഗ്രസ് എംഎൽഎമാരിലൊരാളായിരുന്നു സുൽഭ ഖോഡ്‌കെ. ക്രോസ് വോട്ടിനെ തുടർന്ന് പ്രതിപക്ഷസഖ്യമായ മഹാവികാസ് അഖാഡി സ്ഥാനാർഥി ജയന്ത് പാട്ടീൽ പരാജയപ്പെട്ടു. ഇതേതുടർന്ന്…

Read More

ആറ്റിങ്ങലിൽ മൂന്നുതരം മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: മൂന്നുതരം മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീൺ (28) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം നിന്നാണ് ആറ്റിങ്ങൽ പൊലീസ് ഇയാളെ പിടികൂടിയത്. 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവയും ഇയാളുടെ പക്കൽനിന്നും പൊലീസ് പിടികൂടി. വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial