Headlines

ബിഎസ്എൻഎൽ പുതിയ തകർപ്പൻ ഓഫർ അവതരിപ്പിച്ചു;666 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ  2 ജിബി ഡാറ്റ 105 ദിവസം വാലിഡിറ്റി

ഡൽഹി: കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യം വച്ച് കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചത് ബിഎസ്എന്‍എല്‍ ആയിരിക്കും. 105 ദിവസം വാലിഡിറ്റിയുള്ള പുതിയ റീച്ചാര്‍ജ് പ്ലാനാണ് ഇപ്പോൾ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷം ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്ന ഏറ്റവും ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണിത്. ദിവസം രണ്ട് ജിബി ഡാറ്റ എന്ന…

Read More

കടുത്ത വയറുവേദന, ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള പാറ്റ

ന്യൂഡല്‍ഹി: വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ജീവനുള്ള പാറ്റയെ പുറത്തെടുത്തു. സഹിക്കാനാവാത്ത വയറുവേദനയും ദഹനപ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍. എന്‍ഡോസ്‌കോപിയിലൂടെ വയറ്റില്‍ നിന്നും ജീവനുള്ള പാറ്റയെ പുറത്തെടുക്കുകയായിരുന്നു. 3 സെന്റീമീറ്റര്‍ വലുപ്പമുണ്ട് പാറ്റയ്ക്ക്.ശക്തമായ വയറുവേദന, ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ട്, ദഹന പ്രശ്‌നം, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായാണ് 23കാരന്‍ ഡോക്ടറെ കാണാനെത്തിയത്. ഉറങ്ങിക്കിടക്കുന്ന സമയത്ത് വായക്കുള്ളില്‍ കയറിയ പാറ്റയെ വിഴുങ്ങിയതാകാമെന്ന് ഡോക്ടര്‍ പറയുന്നു.ചെറുകുടലില്‍ എത്തിയ പാറ്റയെ കൃത്യ സമയത്ത് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകുമായിരുന്നുവെന്നും…

Read More

പുതപ്പിനുള്ളിൽ കാമറ സെറ്റ് ചെയ്യും, റിക്ലൈനർ സീറ്റുകളിൽ കിടന്ന് ചിത്രീകരണം; തമിഴ് റോക്കേഴ്സിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറക്കി പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സിനേപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. റിക്ലൈനർ സീറ്റുകളിൽ കിടന്നാണ് ഇവർ തിയറ്ററുകളിൽ നിന്ന് സിനിമ ചിത്രീകരിക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകൾ ആദ്യ ദിവസം തന്നെ ഷൂട്ട് ചെയ്യുക എന്നതാണ് ഇവരുടെ രീതി. ടൊവിനോ നായകനായെത്തിയ എആർഎം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറക്കിയെന്ന പരാതിയിൽ കൊച്ചി സൈബർ ക്രൈം പൊലീസ് ഇന്നലെ രണ്ടു പ്രതികളെ ബംഗളൂരൂവില്‍ നിന്നും പിടികൂടിയിരുന്നു.ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെയും…

Read More

ആശങ്കയുടെ രണ്ടര മണിക്കൂര്‍,വിമാനത്തിൽ 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാൻഡിംഗ്

തിരുച്ചിറപ്പള്ളി: രാജ്യത്തെയൊന്നാകെ രണ്ടര മണിക്കൂറോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയ സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും അഭിന്ദനപ്രവാഹം. ആകാശത്തിനും ഭൂമിയ്ക്കും നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 141 ജീവനുകള്‍ കൈയില്‍ പിടിച്ചാണ് ഇഖ്‌റോ റിഫാദലിയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേര്‍ന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. വിമാനത്തിന്റെ പൈലറ്റിനെയും ക്രൂ അംഗങ്ങളേയും അദ്ദേഹം…

Read More

അയൽവാസികൾ തമ്മിലുണ്ടായ തർക്കം മർദ്ധനമേറ്റ യുവാവ് മരിച്ചു; പ്രതികൾക്കായി പോലീസ് തിരച്ചിൽ

ഇടുക്കി:ഉപ്പുതറയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ യുവാവ് മരിച്ചു.  ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി 43കാരനായ ജനീഷ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്. ഇതിനു മുൻപും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ജനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ…

Read More

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച് അപകടം. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഇന്നലെ രാത്രിയാണ് സംഭവം. ചാക്കപ്പൻ കവലയിൽ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. കാർ യാത്രികർ സീറ്റ്…

Read More

ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പോലീസ്; ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി ചുമതലയേറ്റു

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പോലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായി ഔദ്യോഗികമായി ചുമതലയേറ്റു. ഡിജിപി ഓഫീസിലെത്തിയാണ് അദ്ദേഹം ചാര്‍ജെടുത്തത്. വെള്ളിയാഴ്ച തെലങ്കാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ചുമതലയേറ്റെടുത്തത്. സിറാജിനൊപ്പം എം പി എം. അനില്‍ കുമാര്‍ യാദവ്, മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരുമുണ്ടായിരുന്നു. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവി ലഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്. ഹൈദരാബാദില്‍ ജനിച്ച സിറാജ് മുഖ്യമന്ത്രിക്കും…

Read More

സംസ്ഥാനത്ത് മഴ ശക്തമാകുന്നു;എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.കോട്ടയം ജില്ലയിലെ മണിമല നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമടക്കം സാധ്യതയുള്ളതിനാലാണ് ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ…

Read More

മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം: മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കരുവ കരുവാപ്പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജ്മൽ (25)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് ചില്ലറവിൽപ്പനക്കാർക്ക് വിതരണം ചെയ്തുവരുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജു, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ് എന്നിവരുടെ…

Read More

ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അന്വഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്തേക്കും. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകാനാണ് സിദ്ദിഖിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. അന്വേഷണ സംഘം സിദ്ദിഖിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ വഴി അറിയിച്ചിരുന്നു. ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial