Headlines

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം

ചെന്നൈ: തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും മൈസൂരു – ദർഭംഗ എക്‌സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിൽ രാത്രി 8.21- ഓടെയായിരുന്നു അപകടം. അപകടത്തിൽ 5 കോച്ചുകൾ പാളം തെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു. എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയിൽ രാത്രി 8.21-ഓടെയായിരുന്നു അപകടം. എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തേക്ക് എത്തിക്കാനും ഗുഡ്‌സ് ട്രെയിനിലെ തീയണയ്ക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ട്രെയിനുകള്‍ ഒരേ സമയം…

Read More

ഓൺലൈൻ ഗെയിം തട്ടിപ്പ്; യുവതിയിൽ നിന്നും മൂന്നര ലക്ഷം രൂപ കവർന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കുട്ടനാട്: ഓൺലൈൻ ഗെയിംസിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ. കോയമ്പത്തൂർ സ്വദേശിയായ 38കാരൻ സുന്ദർ സിങ്ങാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് രാമങ്കരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ഓൺലൈൻ ഗെയിംസ് വഴി രാമങ്കരി സ്വദേശിനിയിൽ നിന്നു മൂന്നര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പ്രതി പലരിൽ നിന്നായി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സംഭവത്തിൽ ബാക്കിയുള്ള പ്രതികൾ ഉടൻ…

Read More

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിലാണ് അപകടം ഉണ്ടായത്. കലഞ്ഞൂർ സ്വദേശി വിനായക് ആണ് മരിച്ചത്. 15 വയസായിരുന്നു. അവധി ദിനത്തിൽ ബന്ധു വീട്ടിലെത്തിയ വിനായക് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

Read More

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം; സ്പോട്ട് ബുക്കിങ് ആധികാരിക രേഖയല്ലെന്ന് തിരുവിതാംകൂർ ദേവസ്വം

ശബരിമല ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിഎസ് പ്രശാന്ത്. 90 ശതമാനം പ്രവര്‍ത്തനങ്ങളും തടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ക്യൂ എന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സദുദ്ദേശ്യത്തോടെ എടുത്ത തീരുമാനമാണ്. മാലയിട്ട് വ്രതം പിടിച്ച് ഭഗവാനെ കാണാനെത്തുന്ന ആര്‍ക്കും ദര്‍ശനം ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടക്കും.വെര്‍ച്വല്‍ ക്യൂ തയ്യാറാക്കാനുണ്ടായ സാഹചര്യവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ ക്യൂ. സ്‌പോട്ട്…

Read More

തേവര- കുണ്ടന്നൂര്‍ പാലം ഒരുമാസം അടച്ചിടും

കൊച്ചി: തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും.പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു.തുടര്‍ന്ന് പാലം ഉള്‍പ്പെടുന്ന റോഡിലെ ടാര്‍ മുഴുവന്‍ പൊളിച്ച് നവീകരിക്കാനായി സെപ്റ്റംബറിലും അടച്ചു. ഇതിന് പിന്നാലെ…

Read More

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടപടി. പിടിച്ചെടുത്ത ഓട്ടോ എസ്‌ഐ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി…

Read More

2025ലെ സര്‍ക്കാര്‍ അവധികൾ

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 2025ലെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും താഴെകൊടുക്കുന്നു_ -ജനുവരി 2: മന്നം ജയന്തി– ഫെബ്രുവരി 26: മഹാശിവരാത്രി– മാര്‍ച്ച് 31: ഈദുല്‍ ഫിത്തര്‍– ഏപ്രില്‍ 14: വിഷു/ അംബേദ്കര്‍ ജയന്തി– ഏപ്രില്‍ 17: പെസഹ വ്യാഴം– ഏപ്രില്‍ 18: ദുഃഖവെള്ളി– മെയ് 1: മെയ്ദിനം– ജൂണ്‍ 6: ബക്രീദ്– ജൂലൈ 24: കര്‍ക്കടക വാവ്– ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം– ആഗസ്റ്റ് 28: അയ്യങ്കാളി ജയന്തി– സെപ്റ്റംബര്‍ 4: ഒന്നാം…

Read More

ആറ്റിങ്ങൽ കരവാരത്ത് റംബൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ആറ്റിങ്ങൽ: കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു.ഉടൻതന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയിൽ ആയിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുട്ടി വെപ്രാളം കാണിക്കുന്നതാണ് കണ്ടത്….

Read More

സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കും: വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കും. ഇതിനായി ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമായി നിയമം പാസാക്കിയെങ്കിലും ചിലര്‍ കോടതിയിലെത്തി സ്റ്റേ വാങ്ങി. രോഗികളുടെ ചികിത്സാരേഖകള്‍ അവരുടെ അനുവാദത്തോടെ ഡോക്ടര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാന്‍ ഇലക്ട്രോണിക് ഐ.ഡി. ഏര്‍പ്പെടുത്തിയപ്പോഴും ചിലര്‍ കോടതിയില്‍പ്പോയി. ഇല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഇവ നടപ്പാവുമായിരുന്നു ആശുപത്രികളുടെ സ്ഥിരം രജിസ്ട്രേഷന്‍ കാലാവധി മൂന്നില്‍നിന്ന് അഞ്ചാക്കി ഉയര്‍ത്താന്‍ ശുപാര്‍ശയുള്ള ബില്‍ നിയമസഭയിലെ ചര്‍ച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതി അറിയിക്കാൻ ഫോൺ നമ്പറും മെയിൽ ഐഡിയും നൽകി കേരള പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറും മെയിൽ ഐഡിയും നൽകി കേരള പൊലീസ്. പ്രത്യേക അന്വേഷണ സംഘമാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെ മെയിൽ ഐഡിയാണ് നൽകിയത്. സിനിമാ മേഖലയിൽ നിന്നുള്ള സ്ത്രീകൾക്ക് പരാതികൾ അറിയിക്കാൻ മുൻപ് ഇതേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ‘ബഹുമാനപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് താഴെ പറയുന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാവുന്നതും ഇതോടൊപ്പമുള്ള ഇ-മെയിലിൽ പരാതികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial