വയനാട് ദുരന്തം, കേന്ദ്രസഹായം വൈകുന്നതെന്ത്? ഇടപെട്ട് ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ ഇടപ്പെട്ട് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് നടപടി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു….

Read More

തിങ്കളാഴ്ച വരെ അതിശക്ത മഴ; 8 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

Read More

സെക്രട്ടേറിയറ്റിലെ 100 ലധികം ഉദ്യോഗസ്ഥർക്ക് മുൻകൂർ ശമ്പളം; ട്രഷറിയുടെ ഗുരുതര പിഴവ്; ജീവനക്കാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ 100 ലധികം ഉദ്യോഗസ്ഥർക്ക് മുൻകൂർ ശമ്പളം ലഭിച്ച സംഭവത്തില്‍ ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. ആറ് സബ് ട്രഷറി ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ശമ്പള ദിവസത്തിന് നാല് ദിവസം മുമ്പ് സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നു. ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര പിഴവ് ആണ് ഇതിനു കാരണം. കഴിഞ്ഞ മാസം 26 നാണ് സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം നേരത്തെ ലഭിച്ചത്. ശമ്പളം നേരത്തെ കിട്ടിയവരിൽ നിയമവകുപ്പിലെ…

Read More

സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ…

Read More

ഓം പ്രകാശ് ലഹരിക്കേസ്; ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് പൊലീസ്. നടൻ കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. ലഹരിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തേടുന്നത്. കേസിൽ നടി പ്രയാഗ മാര്‍ട്ടിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. പ്രയാഗ മാര്‍ട്ടിൻ ഇതുവരെ ഹാജരായിട്ടില്ല.കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്‍റെ ഫോൺ പരിശോധനയിൽ തമ്മനം…

Read More

സമരത്തിനെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയി

തിരുവനന്തപുരം: സമരത്തിനു എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതെന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ അരിതാ ബാബു കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് നഷ്ടമായത്. ചെവ്വാഴ്ച യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാർച്ചിനിടെ ജല പീരങ്കി പ്രയോ​ഗത്തിൽ അരിതയ്ക്കു പരിക്കേറ്റു. തളർന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവർത്തകർ ആംബുലൻസിൽ…

Read More

സ്കൂൾ മാനേജരുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി ; അധ്യാപക നിയമനം നൽകാമെന്ന വാഗ്ദാനത്തിൽ 27 ലക്ഷം രൂപ വാങ്ങി മാനേജർ വഞ്ചിച്ചു എന്നാരോപണം

തൃശൂർ: സ്കൂൾ മാനേജരുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. അധ്യാപക നിയമനം നൽകാമെന്ന വാഗ്ദാനത്തിൽ 27 ലക്ഷം രൂപ വാങ്ങി മാനേജർ വഞ്ചിച്ചു എന്നാരോപിച്ചാണ് യുവതി വലപ്പാട് കോതകുളം സ്വദേശി പ്രവീണിന്റെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്. കൂരിക്കുഴി എ.എം.യു.പി. സ്‌കൂൾ മാനേജരായിരുന്നു പ്രവീൺ. എറണാകുളം വൈറ്റില സ്വദേശിനിയാണ് പ്രവീണിന്റെ വീടിന് മുന്നിലെത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. കയ്പമംഗലത്ത് സ്‌കൂൾ മാനേജരായ പ്രവീൺ, വാഴൂർ നിയമന തട്ടിപ്പിന് നേരത്തെ അറസ്റ്റിലായിരുന്നു. 2012 മുതൽ പ്രവീൺ പലരിൽ…

Read More

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി വിവേക് കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരിക്കേറ്റു. കൊല്ലം ഫാത്തിമ മാതാ കോളേജിന് സമീപത്തുവച്ച് യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് വിവേക്. പരിക്കേറ്റ തങ്കശ്ശേരി സ്വദേശി വിരാജിത് മനോജിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.

Read More

ഹരിയാനയിൽ ഇലക്ട്രോണിക്ക് വോട്ടിംങ്  മെഷീനുകൾ ഹാക്ക് ചെയ്യപ്പെട്ടു; തെരത്തെടുപ്പ് കമ്മീഷന് പരാതിയുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കി. 20 സീറ്റുകളിലെ വോട്ടിങ് മെഷീനുകളിലാണ് ഹാക്കിങ് നടന്നതെന്നും അതില്‍ ഏഴെണ്ണത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്ലാ മെഷീനുകളും സീല്‍ ചെയ്ത് സുരക്ഷിതമാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാല്‍, ദബ്‌വാലി, റെവാരി, പാനിപ്പത്ത് സിറ്റി, ഹോദല്‍, കല്‍ക്ക, നര്‍നൗള്‍ എന്നിവിടങ്ങളില്‍ ഹാക്ക് ചെയ്തതിന്റെ…

Read More

രത്തൻ ടാറ്റ അന്തരിച്ചു.

മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.      1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് നേടിയത്.        തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിവ് പരിശോധനകൾ മാത്രമാണെന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. എന്നാൽ ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിൻ്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial