ചിക്കൻ വാങ്ങാൻ രാവും പകലും ഒരുപോലെ തിരക്ക്; പരിശോധനയിൽ പിടികൂടിയത് 200 കിലോ പുകയില ഉത്പന്നം

കൊല്ലം: കൊല്ലത്ത് കോഴി ഇറച്ചി വില്പനയെന്ന പേരിൽ പുകയില ഉത്പന്നങ്ങളുടെ കച്ചവടം പൊക്കി എക്‌സൈസ്. മുണ്ടക്കലിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 200 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മുണ്ടക്കൽ സ്വദേശി രാജക്കെതിരെ എക്സൈസ് കേസെടുത്തു. മുണ്ടക്കലിലെ രാജയുടെ വീട്ടിൽ രാത്രിയും പകലും നിരവധിയാളുകൾ വന്നു പോയിരുന്നു. കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുകയായിരുന്നു. കൊല്ലം എക്സൈസ് സംഘം വീടും പരിസരവും നിരീക്ഷണ വലയത്തിലാക്കി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ…

Read More

നവകേരള സദസിലെ വിവാദ പരാമർശം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരള സദസുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായി മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയതിനെതിരെയാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നവകേരള സദസില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് കോടതിയെ സമീപിച്ചത്. സ്വാകാര്യ അന്യായം സമര്‍പ്പിക്കുകയായിരുന്നു.നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ്…

Read More

കാറുകളില്‍ ചൈല്‍ഡ് സീറ്റ് ഉടൻ നടപ്പാക്കില്ല തീരുമാനിക്കേണ്ടത് സർക്കാർ: ഗതാഗത കമ്മീഷണറെ തിരുത്തി മന്ത്രി

       തിരുവനന്തപുരം : കാറുകളില്‍ ചൈല്‍ഡ് സീറ്റ് ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഡിസംബര്‍ മുതല്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു തിരുത്തിയാണ് മന്ത്രി രംഗത്തെത്തിയത്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണം മാത്രമാണ് ഉദ്ദേശിച്ചത്. നിയമത്തില്‍ പറയുന്ന കാര്യം ഗതാഗത കമ്മിഷണര്‍ പറഞ്ഞുവെന്നേ ഉള്ളു. നടപ്പാക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ബലം പ്രയോഗിച്ച് നടപ്പാക്കില്ല. കൂടിയാലോചന നടത്താന്‍ താന്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി…

Read More

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു; അംഗത്വം നൽകിയത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുൻ ഡിപിജി ആർ ശ്രീലേഖ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ അം​ഗത്വം നൽകിയത്. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോ​ഗിലൂടെ പല…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവച്ചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ…

Read More

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: നടൻ ടി പി മാധവൻ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെന്റിലേറ്ററിൽ കഴിയവേ ആയിരുന്നു മരണം. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ‘അമ്മ’യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ടി. പി. മാധവന്‍ അറുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1994 മുതല്‍ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറല്‍-സെക്രട്ടറിയും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. അക്കല്‍ദാമ…

Read More

വാഹന അപകടത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ യുവതി മരിച്ചു.

പാലക്കാട്: വാഹനപകടത്തിൽ ഒറ്റപ്പാലം റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. മായന്നൂർ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്. പാലക്കാട് ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണ ലത സ്കൂട്ടറില്‍ പോകുന്നതിനിടെ പിറകിൽ കാർ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു. ചുനങ്ങാട് എ വി എം എച്ച്…

Read More

ആധാർ വിവരങ്ങൾ വെച്ച് അക്കൗണ്ട് ബാലൻസ് മനസ്സിലാക്കി; ശേഷം സിബിഐ ഓഫീസർ ചമഞ്ഞ് 13ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു

കണ്ണൂർ: ആധാർ വിവരങ്ങൾ വെച്ച് അക്കൗണ്ട് ബാലൻസ് മനസ്സിലാക്കിയ ശേഷം സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് പിടിയിലായത്. 13 ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ ഇവർ ചാലാട് സ്വദേശിയായ വ്യക്തിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈൽ നമ്പറും അക്കൗണ്ട് ബാലൻസും മനസ്സിലാക്കിയ തട്ടിപ്പ്…

Read More

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകാൻ ഡിവൈഎഫ്ഐ വനിതാ നേതാവ് വാങ്ങിയത് 15 ലക്ഷം രൂപ; യുവതിയുടെ തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്

കാസർകോട്: ഡിവൈഎഫ്ഐ മുൻ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ കൂടുതൽപേർ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പൊലീസ്. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സച്ചിത റൈക്കെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്ന കുമ്പള കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് അധ്യാപികയായ നേതാവിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ യുവതിയുടെ തട്ടിപ്പിന് ഇരയായിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയാണ് ബൽത്തക്കല്ല് സ്വദേശിയായ…

Read More

കേരളത്തിൻ്റെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തരുത് ആനി രാജയെ നിയന്ത്രിക്കണം;  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡി.രാജയ്ക്ക് കത്തെഴുതി

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നതിനാൽ ആനി രാജയെ നിയന്ത്രിക്കണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്ക്ക് കത്തെഴുതി. കേരളത്തെക്കുറിച്ച് മിണ്ടരുതെന്ന് ആനി രാജയോട് സിപിഐ ആവശ്യപ്പെട്ടു. കാനം രാജേന്ദ്രൻ്റെ കാലം മുതൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജ അത്ര താൽപ്പര്യമുള്ള നേതാവല്ല. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial