അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ്! ടൈനി അന്റാർട്ടിക് മിഡ്ജ് വംശനാശത്തിലേക്ക്; അപകടം ഈ മാറ്റം

      പച്ചപ്പ് പ്രകൃതിയുടെ ആരോഗ്യത്തിന്റെ പ്രതീകമാണ്, എന്നാൽ എല്ലായിടത്തുമല്ല. ചിലയിടങ്ങളിൽ പച്ചപ്പ് ഒരു അപകടസൂചനയാകാം. അത്തരമൊരു ഇടമാണ് അന്റാർട്ടിക്ക. ഘനീഭവിച്ച ഐസ് ഉറഞ്ഞുകിടക്കുന്ന അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് ഉണരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. എന്നാൽ അന്റാർട്ടിക്കയുടെ പച്ചപ്പ് കൂടി വരികയാണെന്നാണ് ഇപ്പോഴുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളിലായി അന്റാർട്ടിക്കയിലെ ഹരിതമേഖലകൾ പതിന്മടങ്ങായി വർധിച്ചിരിക്കുന്നു. 1986ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ‌ താഴെ മാത്രം ഹരിതമേഖലകളുണ്ടായിരുന്ന അന്റാർട്ടിക്കയിൽ 2021 ആയപ്പോഴേക്കും 12 ചതുരശ്ര കിലോമീറ്റർ ഹരിതമേഖലകളായെന്നാണു പഠനം. ഇതുപോലെ ഹരിതമേഖലകൾ…

Read More

കൊച്ചിയിലെ ലഹരിക്കേസ്; ഓം പ്രകാശിന് പിന്നാലെ ഒരാള്‍ കൂടി കസ്റ്റഡിയിൽ; സിനിമ താരങ്ങളെ മുറിയിൽ എത്തിച്ചയാളെന്ന് സംശയം

കൊച്ചി: കൊച്ചിയിൽ ലഹരിക്കേസിൽ പിടിയിലായ ഗുണ്ടാ തലവൻ ഓം പ്രകാശിന് പിന്നാലെ ഒരാൾ കൂടെ പോലീസിന്റെ കസ്റ്റഡിയിൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എളമക്കര സ്വദേശി ബിനു ജോസഫ് ആണ്‌ പിടിയിലായത്. എറണാകുളം സൗത്ത് പോലീസ് പിടികൂടിയ ബിനുവിനെ മരട് പോലീസിന് കൈമാറി. ഇയാൾ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചെന്നാണ് സംശയം. കേസിൽ യുവതാരങ്ങളായ ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്‍റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇരുവരെയും പോലീസ് ഉടൻ…

Read More

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; വിക്ടർ ആംബ്രോസും ഗാരി റവ്കിനും പുരസ്കാരം പങ്കിട്ടു

സ്റ്റോക്കോം: 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.കഴിഞ്ഞ വർഷത്തെ പുരസ്കാരം ഹംഗേറിയൻ അമേരിക്കനായ കേറ്റലിൻ കാരിക്കോയും അമേരിക്കനായ ഡ്ര്യൂ വെയ്സ്മാനും പങ്കിടുകയായിരുന്നു. കോവിഡിനെതിരായ എംആർഎൻഎ വാക്സീനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലായിരുന്നു പുരസ്കാരം. ആകെ 114 തവണയായി 227 പേർക്ക് ആരോഗ്യ രംഗത്തെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മാത്രമാണ് വനിതകൾ….

Read More

തൃശൂർ സ്വദേശിയായ നഴ്സിനെ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി: ഡൽഹിയിലെ സാകേത് മാക്സ് ആശുപത്രിയിലെ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്‌സ് സിബി വിനീതാണ് മരിച്ചത്. തൃശൂർ ജില്ലയിലെ അമ്മാടം കോടന്നൂർ സ്വദേശിയാണ്. ഡൽഹി ഹൗസ്റാണിയിലെ താമസസ്ഥലത്ത് മുറിയിൽ സീലിങിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

Read More

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

ആലപ്പുഴ: ഒക്ടോബർ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം കണക്കിലെടുത്താണ് അവധി. അതേ സമയം പരീക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

Read More

ലൈം ഗികാതിക്രമ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയസൂര്യക്ക് നോട്ടീസ്

തിരുവനന്തപുരം:ലൈംഗികാതിക്രമ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയസൂര്യക്ക് നോട്ടീസ്. ഈ മാസം 15ന് തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

Read More

വരന്റെ വീട്ടിൽനിന്ന് മടങ്ങവേ വാഹനാപകടം; മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവൺമെന്റ്റ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയായിരുന്നു അപകടo. മകൾ നെഫ്തലയുടെ വിവാഹദിനത്തിലാണ് ഷീനാ ഷംസുദീൻ്റെ ദാരുണാന്ത്യം. വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരൻ്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽവെച്ച് നിയന്ത്രണം നഷ്ട‌പ്പെട്ട കാർ ഹൈവേയിൽനിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു.

Read More

കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനംഇടിച്ച് രണ്ട് മരണം

കിളിമാനൂരിൽ വാഹനഅപകടം രണ്ട് പേർ മരിച്ചു.ടൂവീല൪ യാത്രക്കാരായ പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായരഞ്ജു(36), അനി(40) ഇവർ സഞ്ചരിച്ച ടൂവീല൪ കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകട൦ ഉണ്ടായത്ത്.ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മെഡിക്കൽകോളേജ് മോ൪ച്ചറിയിൽ.

Read More

സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില…

Read More

സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം

കൊച്ചി: സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്സാണ്ടറിനാണു(27) ജോലിക്കിടെ അപകടമുണ്ടായത്. വടുതല ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ട് 5.30ന് ആയിരുന്നു അപകടം. ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അലന്‍ മെഷീനുള്ളിലേക്കു ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു. യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഞെരിഞ്ഞമര്‍ന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial