ഒരു ടണ്ണിലേറെ സ്വര്‍ണം,2053 കോടി സ്ഥിരനിക്ഷേപം ;271 ഏക്കർ ഭൂമി;ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിക്ഷേപത്തിന്റെ കണക്ക് പുറത്ത്

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ള നിക്ഷേപത്തിന്റെ കണക്ക് പുറത്ത്. 1084.76 കിലോ സ്വര്‍ണം, 2053 കോടി സ്ഥിരനിക്ഷേപം,271 ഏക്കർ ഭൂമി ഇങ്ങനെ തുടരുന്നുഗുരുവായൂർ ദേവസ്വത്തിന്റെ നിക്ഷേപങ്ങള്‍ റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. ഗുരുവായൂർ ദേവസ്വത്തിന് വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, 271 ഏക്കർ ഭൂമി സ്വന്തമായുണ്ടെന്നുമുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു . ഇതിന് പിന്നാലെയാണ് സ്വർണത്തിന്റെ കണക്കുകള്‍ കൂടി ലഭിച്ചിരിക്കുന്നത്. രേഖകള്‍ പ്രകാരം…

Read More

നരേന്ദ്രമോദിക്ക് ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു; മുൻ ഭാരവാഹികൾ പലപ്പോഴും അപമാനിക്കപ്പെടുന്നു എന്ന് വിമർശനം

പൂനെ: പ്രധാനമന്ത്രിക്കായി ക്ഷേത്രം നിർമ്മിച്ച ബിജെപി നേതാവ് പാർട്ടി വിട്ടു. ശ്രീ നമോ ഫൗണ്ടേഷന്റെ മയൂർ മുണ്ഡെയാണ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്നും രാജിവെച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് ബവൻകുലെയ്ക്ക് നൽകിയ കത്തിൽ മയൂർ മുണ്ഡെ വ്യക്തമാക്കി. 2021ലാണ് മയൂർ മുണ്ഡെ അന്ധ് മേഖലയിൽ മോദിക്കായി പ്രത്യേക ക്ഷേത്രം നിർമിച്ചത്. “കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനായി പ്രവർത്തിച്ചു. ഔന്ദ് വാർഡ് പ്രസിഡൻ്റായും ഛത്രപതി…

Read More

ഹെൽത്ത് സെന്ററിൽ നിന്നും നാലുവയസുകാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

      തിരുവനന്തപുരം: നാലുവയസുകാരന് ഹെൽത്ത് സെന്ററിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തതായി പരാതി. തിരുവനന്തപുരം പെരുമാതുറ ഹെൽത്ത് സെന്ററിൽ നിന്നാണ് കുട്ടിക്ക് മരുന്ന് നൽകിയത്. പനിയും ചുമയുമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടിക്കാണ് കാലാവധി കഴിഞ്ഞ ആന്റി ബയോട്ടിക് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിക്ക് ഒരു ഡോസ് മരുന്ന് നൽകിയതിന് ശേഷമായിരുന്നു കാലാവധി കഴിഞ്ഞ മരുന്നാണെന്ന് വീട്ടുകാർ മനസിലാക്കിയത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തി വിവരവും അറിയിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍,…

Read More

സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്; പുതിയ നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പുതിയ നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സഹായം നൽകി പരസ്യം ചെയ്യേണ്ട എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർദേശം. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി സഹായം നൽകരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പരിപാടിയിൽ പറയരുതെന്നും നിർദേശത്തിൽ പറയുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നൽകരുതെന്നും നിർദേശമുണ്ട്. സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്. കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്. സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ…

Read More

ബധിരനും മൂകനുമെന്ന പ്രയോഗം നിന്ദ്യം; ഹൈക്കോടതി

എറണാകുളം: അന്താരാഷ്ട്ര തലത്തിൽ തന്നെ ഇപ്പോൾ ബധിരനും മൂകനുമെന്ന പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണ്. ബധിരനെന്നോ കേൾവിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്നേഹലതയും ഉൾപെട്ട ബെഞ്ചിന്‍റേതാണ് നിരീക്ഷണം. കേൾവിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നൽകിയ ഹർജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Read More

എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് രണ്ട് പേർ പോലീസ് പിടിയിൽ

കോഴിക്കോട്: എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കുകയും പണം എടുക്കാൻ വരുന്നവരോട് പൈസ തരാമോ ഗൂഗിൾ പേ ചെയ്യാം എന്നു പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ…

Read More

കോട്ടയത്ത് രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ…

Read More

എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം  കവർന്നു

എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കോഴിക്കോട് നടക്കാവുള്ള വീട്ടിൽ നിന്നും 26 പവൻ സ്വർണം കവർന്നു. എം.ടിയുടെ ഭാര്യയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു.സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. നിലവിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷിച്ചുവരികയാണ് പൊലീസ്.

Read More

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു  മയക്കുമരുന്ന് വില്‍പ്പന; 2 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍. കക്കോടി കൂടത്തുംപൊയില്‍ ചാലിയംകുളങ്ങര നിഹാല്‍ (20), കയ്യൊന്നില്‍ താഴം പാലക്കല്‍ ഹൗസില്‍ അഭിഷേക് (20) എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഈസ്റ്റ്ഹില്‍ റോഡ് ഗവണ്‍മെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശത്ത് വെച്ചാണ് 100.630 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ബിനു മോഹന്‍, ബാബു മമ്പാട്ടില്‍ എസ് സിപിഒ മാരായ രജിത് ചന്ദ്രന്‍,…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial