
എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിൽ ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. കഴിഞ്ഞ ദിവസം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിലുണ്ടായ കാലതാമസമാണ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിന് കാരണമെന്നാണ് സൂചന. എംആർ അജിത് കുമാർ ഉന്നത ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച സംബന്ധിച്ച് എഡിജിപിയെ തള്ളിയും മറ്റു വീഴ്ച്ചകളിൽ എഡിജിപിയെ താങ്ങിയുമാകും ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എംആർ അജിത്…