
വ്യാജ ഡോക്ടർ ചികിൽസിച്ച രോഗി മരിച്ച സംഭവം ആശുപത്രിയിലേക്ക് എ ഐ വൈ എഫ് മാർച്ചു നടത്തി
കടലുണ്ടി : വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ എ ഐ വൈ എഫ് കടലുണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലേക്ക് എ ഐ വൈ എഫ് പ്രതിഷേധ മാർച്ച് നടത്തി.ജില്ലാ പ്രസിഡന്റ് അഡ്വ : കെ പി ബിനൂപ് ഉദ്ഘാടനം ചെയ്തു.വ്യാജ ഡോക്ടർക്കെതിരെയും,ആറു വർഷം വ്യാജ ഡോക്ടറെ ജോലിക്കുവെച്ച ആശുപത്രിക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് ആവശ്യപ്പെട്ടു.അക്ഷയ് കടലുണ്ടി അധ്യക്ഷത വഹിച്ചു.റീന മുണ്ടേങ്ങാട്ട്,സി പി…