ഐശ്വര്യം വരണം നാല് വയസുകാരിയെ ആൾദൈവം പറഞ്ഞത് അനുസരിച്ച് കൊലപ്പെടുത്തി അമ്മായി

ബറേലി: ഐശ്വര്യം വരണം നാല് വയസുകാരിയെ ആൾദൈവം പറഞ്ഞത് അനുസരിച്ച് കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അന്ധവിശ്വാസത്തേ തുടർന്ന് നടത്തിയ ക്രൂരമായ കൊലപാതകം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കാണാതായത്. വീടും പരിസരവും അരിച്ച് പെറുക്കിയിട്ടും കുട്ടിയേക്കുറിച്ച് വിവരം ലഭിക്കാത്തതിനാലാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഇസത് നഗർ പൊലീസ് സംഭവം അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മായി സാവിത്രി എന്ന…

Read More

അഷ്ടമുടി കായലിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി; സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി

കൊല്ലം: അഷ്ടമുടി കായലിൽ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങാൻ തുടങ്ങിയത്. ഇന്ന് രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങി. പലരും കെമിക്കൽ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ…

Read More

തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പുസംഘം  വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ തട്ടിയെടുത്തു

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുസംഘം തിരുവനന്തപുരത്തെ വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ തട്ടിയെടുത്തു. ഓൺലൈൻ ഓഹരി ഇടപാടിലൂടെ വൻതുക ലാഭം നേടാനാകുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയെടുത്തത്. ഒരു മാസത്തിനിടെയാണ് ഡോക്ടറിൽ നിന്നും വൻതുക സംഘം കൈക്കലാക്കിയത്. വനിതാ ഡോക്ടറുകെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദേശത്തായിരുന്നു വനിതാ ഡോക്ടറും കുടുംബവും. അടുത്തിടെയാണ് ഇവർ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് തട്ടിപ്പുസംഘം ഇവരുമായി ബന്ധപ്പെട്ടതും വൻ തുക അടിച്ചുമാറ്റിയതും. ഓൺലൈനിലൂടെ ഡോകടർ ഇടപാടുകൾ നടത്താറുണ്ട്. ഇത്…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ…

Read More

പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 54 കന്നാസ് സ്പിരിറ്റ്

കൊച്ചി: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിട് നിറച്ച ചാക്കുകൾക്ക് ഇടയിൽ വച്ച് ലോറിയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റ് മണ്ണൂരിൽ വച്ചാണ് എക്സൈസ് പിടികൂടിയത്. 54 കന്നാസുകളിലാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.54 കന്നാസുകളിലായി 1,800 ലിറ്ററിലേറെ സ്പിരിറ്റുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. കോട്ടയത്തേക്കുള്ള ലോഡാണ് രഹസ്യ വിവരത്തെ തുടർന്നു പരിശോധിച്ചത്. കർണാടകയിലെ ഹുബ്ലിയിൽ നിന്നുള്ള ലോഡാണ് ഇതെന്നു കസ്റ്റഡിയിലുള്ള ഇരുവരും സമ്മതിച്ചതായാണ് വിവരം.

Read More

മൊബൈൽ ചാർജു ചെയ്യുന്നതിനിടെ വയറിൽ തട്ടി ഷോക്കേറ്റ യുവാവ് മരിച്ചു

ഹൈദരാബാദ്: ഉറക്കത്തിനിടെ കിടക്കയ്ക്ക് സമീപം ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈലിൽ നിന്ന് ഷോക്കേറ്റ യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ അനിൽ എന്ന യുവാവാണ് മരിച്ചത്. 23 വയസ്സായിരുന്നു. കിടക്കയ്ക്ക് സമീപമായിരുന്നു മൊബൈൽ ചാർജ് ചെയ്തിരുന്നത്. ഉറങ്ങുന്നതിനിടെ വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിന് ഭാര്യയും ഒന്നര വയസ്സുള്ള മകളുമുണ്ട്. അടുത്തിടെ ബംഗളൂരുവിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 24കാരനായ യുവാവാണ് ബംഗളൂരുവിൽ മരിച്ചത്.

Read More

പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദേശിച്ചത് കെ മുരളിധരൻ;നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാട് ഡിസിസി നിര്‍ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോണ്‍ഗ്രസ് നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നു. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് ഒരു വാർത്ത ചാനലിലൂടെ പുറത്തുവിട്ട കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍…

Read More

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

         പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ മസ്റ്ററിംഗ് സമയപരിധി വീണ്ടും നീട്ടി. നവംബർ 5 വരെ മസ്റ്ററിംഗ് നടത്താമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒക്ടോബർ 16 ന് സമയം അവസാനിച്ചിരുന്നു. 16 ശതമാനത്തോളം മുൻഗണന കാർഡ് ഉടമകൾ മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഉള്ളതിനാലാണ് സമയം നീട്ടിയത്. വിദ്യാഭ്യാസം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുൻഗണന കാർഡ് ഉടമകൾക്ക് മതിയായ സമയം നൽകും. രാജ്യത്തിന് പുറത്തുള്ള…

Read More

എം കെ സാനുമാസ്റ്ററുടെ 98-ാം ജന്മദിനാഘേഷ പരിപാടിക്കൾ നാളെ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

   എറണാകുളം :ഒക്‌ടോബർ 27ന് എം.കെ. സാനുമാസ്റ്ററുടെ ജന്മദിനമാണ്. കേരളത്തിൻ്റെ മനസാക്ഷിയായി മാറിയ അപൂർവ്വ പ്രതിഭയാണ് പ്രൊഫ. എം.കെ. സാനു. ചുറ്റിലും പടരുന്ന അനീതികളോടും വിവേചനങ്ങളോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ആ ബൗദ്ധിക പ്രതിഭാസം മലയാളികളുടെ അഭിമാന പ്രതീകമായി. സ്വന്തം ജീവിതം കൊണ്ട് ധാർമ്മികതയുടെ പ്രതിപുരുഷനും അവധൂതനും ആകാൻ അദ്ദേഹത്തിനു കഴിഞ്ഞു.                    അദ്ധ്യാപന വഴിയിൽ വിസ്മയക്കാഴ്ചയായ സാനുമാസ്റ്റർ മലയാളത്തിൻറെ മഹാഗുരുനാഥനായി രൂപാന്തരം പ്രാപിച്ചു. വിമർശന സാഹിത്യത്തിലേയ്ക്ക് കാറ്റും വെളിച്ചവും കടത്തിക്കൊണ്ടു വന്ന് അതിനെ മഹത്തായ ജനാധിപത്യ…

Read More

സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് ഗുരുതര അച്ചടക്കലംഘനം; കൈക്കൂലി നല്‍കിയതും കുറ്റം; ടിവി പ്രശാന്തിന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടിവി പ്രശാന്തിന് സസ്‌പെന്‍ഷന്‍. സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷിച്ചത് ഗുരുതര അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്. കൂടാതെ കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്നത് ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളിലും ശക്തമായ നടപടിക്ക് അന്വേഷണസംഘം ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറും അടങ്ങുന്ന അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ആരോപണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial