അനധികൃത ഇരുമ്പയിര് കടത്ത്: സതീഷ് കൃഷ്ണ സെയില്‍ എംഎല്‍എക്ക് ഏഴുവര്‍ഷം തടവ്; 44 കോടി പിഴ

ബംഗളൂരു: ബെലകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ കോണ്‍ഗ്രസ് എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴുവര്‍ഷം തടവ്. 44 കോടി പിഴയും ശിക്ഷ വിധിച്ചു. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ സതീഷ് സെയില്‍, തുറമുഖ വകുപ്പ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ മഹേഷ് ജെ ബിലിയെ, ഖനിയുടമ ചേതന്‍ ഷാ തുടങ്ങി ഏഴുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ എംഎല്‍എ സ്ഥാനം നഷ്ടമാകും.ഷിരൂരിലെ ഗംഗാവലി പുഴയില്‍ മണ്ണിടിഞ്ഞ് കാണാതായ…

Read More

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യയുടെ സ്വർണവുമായി മുങ്ങിയ യുവാവ് പിടിയിൽ

വർക്കല : വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ സ്വര്‍ണം പണയംവച്ച പതിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപയുമായി മുങ്ങിയ യുവാവ് പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം. ഫിസിയോതെറാപ്പിസ്റ്റായ നെയ്യാറ്റിന്‍കര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ആഗസ്തിലായിരുന്നു പരാതിക്കാരിയും അനന്തുവുമായുള്ള വിവാഹം. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം ദിനം യുവതിയുടെ 52 പവന്‍ സ്വര്‍ണാഭരണം ഇയാള്‍ നിര്‍ബന്ധപൂര്‍വം പണയപ്പെടുത്തുകയും ഇങ്ങനെ ലഭിച്ച 13.50 ലക്ഷം രൂപയും കൈക്കലാക്കുകയുമായിരുന്നു. പിന്നീട് ഭാര്യയുടെ കുടുംബവീടും സ്ഥലവും…

Read More

സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് പരാതി; പ്രധാനമന്ത്രിയ്ക്ക് പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്

ചങ്ങനാശ്ശേരി: കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് പരാതി. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു പരാതി നൽകിയത്. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നു. എന്നാൽ അദ്ദേഹം വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും ബിജെപി പ്രാദേശിക നേതാവ് പറയുന്നു. നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തി പ്രവർത്തകരുടെയും അണികളുടെയും ഇടയിൽ മാനക്കേടുണ്ടാക്കിയെന്നും…

Read More

മാവേലിക്കരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മാവേലിക്കര: മാവേലിക്കരയിൽ എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. ഹരിപ്പാട് മുട്ടം വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), ചേപ്പാട് എസ് ഹൗസിൽ സൂരജ് (24) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പോലിസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒൻപത് ഗ്രാം എംഡിഎംഎയും ഇവരുടെ പക്കൽനിന്നും കണ്ടെടുത്തിട്ടുണ്ട്. നിരവധി ലഹരി മരുന്ന് കേസുകളിലെയും അടിപിടി കേസിലെയും പ്രതിയാണ് യദു കൃഷ്ണൻ എന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു…

Read More

ബിഎസ്എൻഎല്ലിന് മാത്രം സന്തോഷം; വരിക്കാരെ നഷ്ടപ്പെട്ട് ജിയോയും എയർടെലും വൊഡഫോൺ ഐഡിയയും

         റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ നിലപാടിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് മാസമായി കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഓഗസ്റ്റിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജിയോക്ക് 40 ലക്ഷവും എയർടെലിന് 24 ലക്ഷവും വരിക്കാരെ നഷ്ടമായി. വൊഡഫോൺ ഐഡിയക്ക് 18 ലക്ഷം പേരെയാണ് നഷ്ടമായത്. ജൂലൈയിൽ നിരക്ക് വർധന നടപ്പാക്കിയതിന് പിന്നാലെയാണ് കമ്പനികൾക്ക് വൻതോതിൽ തിരിച്ചടി നേരിട്ടത്. നിരക്ക് വർധനയ്ക്ക് തയ്യാറാകാതിരുന്ന ബിഎസ്എൻഎല്ലിന് 25 ലക്ഷം ഉപഭോക്താക്കൾ…

Read More

കാമുകനും സുഹൃത്തുക്കളും ചേർന്ന് ഗർഭിണിയായ 19കാരിയെ കൊന്നു കുഴിച്ചുമൂടി; വിവാഹത്തിന് നിർബന്ധിച്ചത് കൊലക്ക് കാരണമായി

ന്യൂഡൽഹി: ഡൽഹിയിലെ നം​ഗ്ലോയിൽ കാമുകനും സുഹൃത്തുക്കളും ചേർന്ന് ഗർഭിണിയായ പത്തൊൻപതുകാരിയെ കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.യുവതിയുടെ മൃതദേഹം ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണി ഏഴു മാസം ഗർഭിണിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും…

Read More

തെക്കൻ കേരളത്തിൽ അതിശക്തമായ പെയ്യും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പിൽ മാറ്റം. പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഞായറാഴ്ച തിരുവന്തപുരം, കൊല്ലം,…

Read More

കണ്ണൂർ എഡിഎമ്മിന്‍റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കും. അതേസമയം എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച ടി.വി പ്രശാന്തനെതിരായിട്ടാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തി. സർവീസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടം പ്രശാന്തന്‍…

Read More

പി പി ദിവ്യക്കെതിരെ കടുത്ത സംഘടനാ നടപടികൾക്ക് സാധ്യത; തീരുമാനം ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം: പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം. പൊലീസ് റിപ്പോർട്ട്‌ എതിരായതോടെയാണ് തീരുമാനം. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികൾക്ക് കടക്കാനാണ് സാധ്യത. ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു. ആസൂത്രിതമായി എഡിഎമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്‌. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതുവരെ അറസ്റ്റ്‌ നീളാനാണ് സാധ്യത. എന്നാൽ ഉപതെരെഞ്ഞെടുപ്പ് സമയത്ത്…

Read More

ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷണം; റിട്ട് ഹർജിയിൽ തീരുമാനം ഇന്ന്

ന്യൂഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനം ഇന്നുണ്ടാകും. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹേമ കമ്മിറ്റി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial