
അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം
ന്യൂഡൽഹി: ആംആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനു നേരെ കൈയേറ്റ ശ്രമം. പദയാത്രക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പദയാത്ര ഗ്രെയ്റ്റർ കൈലാഷ് മേഖലയിൽ പദയാത്ര എത്തിയപ്പോഴാണ് സംഭവം. കൈയേറ്റം നടത്താൻ ശ്രമിച്ചയാൾ കെജരിവാളിന്റെ ദേഹത്ത് ദ്രാവകവും ഒഴിച്ചു. ആക്രമിക്കാൻ ശ്രമിച്ചയാൾ കോൺഗ്രസ് അനകൂല മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. സുരക്ഷാ വലയത്തിൽ സഞ്ചരിക്കുകയായിരുന്ന അരവിന്ദ് കെജരിവാളിനു നേരെ ജനക്കൂട്ടത്തിൽ നിന്നാണ് ഇയാൾ ചാടി വീണത്. പിന്നാലെ ദേഹത്തേക്ക് ദ്രാവകം ഒഴിച്ചു. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തൊട്ടടുത്ത നിമിഷം…