
സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും! സംസ്ഥാനത്ത് വാട്‌സാപ്പ് അക്കൗണ്ടുകള്‍ വ്യപകമായി ഹാക്ക് ചെയ്ത് പണം തട്ടുന്നു
കൊച്ചി: വാട്സ്ആപ്പ് അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നുവെന്ന് പോലീസ് മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ്ആപ്പിലെ കോണ്‍ടാക്ട് നമ്പറുകളിലേക്ക് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുന്നതായും പോലീസ് പറയുന്നു. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്. വാട്സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം. വാട്സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു…