സർക്കാരിന് തിരിച്ചടി: കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല;മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടികൾ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു. 2017 ഏപ്രിൽ 9നാണ് കേസിനാസ്‌പദമായ സംഭവം. പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ…

Read More

മണിപ്പൂരില്‍ എംഎല്‍എയുടെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ എംഎല്‍എയുടെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. ജെഡിയു എംഎല്‍എ കെ ജോയ് കിഷന്‍ സിങ്ങിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പതിനാറാം തീയതി വീട് അക്രമിച്ച ആള്‍ക്കുട്ടം വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നാണ് എംഎല്‍എയുടെ അമ്മയുടെ പരാതി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇംഫാല്‍ പൊലീസ് പറഞ്ഞു. ജനക്കൂട്ടം വീട് ആക്രമിച്ചപ്പോല്‍ എംഎല്‍എ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുവിന്റെ ചികിത്സാര്‍ഥം ഡല്‍ഹിയിലായിരുന്നു….

Read More

അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബീച്ചിന് സമീപം പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചത്. അമിതമായ ലഹരി മരുന്നു ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ കേന്ദ്രം ആണിതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Read More

ചാർജ് ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കഴുകി; മലപ്പുറത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

വേങ്ങര: ഇലക്ട്രിക് സ്കൂട്ടർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വേങ്ങര വലിയോറ മാനാട്ടിപ്പറമ്പ് സ്വദേശി കോരംകുളങ്ങര നാസിം(21)ആണ് ഷോക്കേറ്റ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്തുകൊണ്ടിരിക്കെ സ്കൂട്ടർ കഴുകുന്നതിനിടയിൽ ഷോക്കേറ്റ് മരണം. വണ്ടികഴുകുന്ന മെഷീനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം. ഇന്ന് രാവിലെ കച്ചേരിപ്പടി തുമരത്തി ജുമാമസ്‌ജിദിൽ ഖബറടക്കം നടന്നു.

Read More

കേരളത്തിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. വ്യാപകമായി മഴ പെയ്യില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി….

Read More

വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

തിരുവനന്തപുരം: വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കിള്ളി പങ്കജകസ്തൂരി ആശുപത്രിക്കടുത്ത് താമസിക്കുന്ന ദർശൻ ആണ് മരിച്ചത്. 38 വയസായിരുന്നു. കാട്ടാക്കടയിൽ അറിയപ്പെടുന്ന ക്യാമറമാനായിരുന്നു ദർശൻ. വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ സുഹൃത്തുക്കളെത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് വായിൽ നിന്ന് നുര വന്ന് അവശനിലയിൽ കട്ടിലിൽ കിടക്കുന്ന ദർശനെയാണ്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ഇവൻ്റുകൾ നടത്തുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു

Read More

ചലച്ചിത്ര താരം മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിൽ മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു

Read More

പേരാമ്പ്രയിൽ സ്വകാര്യ ബസ് ശരീരത്തിലൂടെ മുകളിലൂടെ കയറിയിറങ്ങി വയോധികനു ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ബസിൻ്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

Read More

ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്‌കാരത്തിന് ഒരുങ്ങവേയാണ് ചാലിൽ മൊയ്തീൻ (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് റംല മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്‌കാരം. എല്ലാവരും പള്ളിയിൽ കയറിക്കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്‌കാരം…

Read More

ആൻ്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീം കോടതി

‍‍ഡൽഹി: മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി. വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ആണ് കോടതി നിർദ്ദേശം. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജെഎഫ്എംസി -രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റൻണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial