കേരളത്തിൽ പന്ത് തട്ടാൻ അർജന്റീന; അടുത്തവർഷം വരുമെന്ന് മന്ത്രി അബ്ദു റഹ്മാൻ

തിരുവനന്തപുരം: കേരളത്തിൽ പന്ത് തട്ടാൻ ഫുട്ബാളിലെ ലോകചാമ്പ്യൻമാരായ അർജന്റീന അടുത്തവർഷം വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രി അബ്ദു റഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും….

Read More

ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ (20) യാണ് മരിച്ചത്. സ്ഥാപനത്തിലെ ക്യാഷ്യറായിരുന്നു പ്രിയ. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ട് വൈദ്യുതി ഷോർട്ട് സർകീറ്റിനെ തുടർന്നാണ് തീപടർന്നതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ…

Read More

മെസിയും സംഘവും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്….

Read More

ശബരിമലയിൽ വൻ തിരക്ക്; ആദ്യ നാലു ദിവസമെത്തിയത് 246544 തീർത്ഥാടകർ

ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 1,48,073 തീർത്ഥാടകരാണെങ്കിൽ ഈ വർഷം ആദ്യ നാലു ദിവസമെത്തിയത് 2,46,544 തീർത്ഥാടകരാണ്. കഴിഞ്ഞ വർഷം ആദ്യ ദിനം 14,327 തീർത്ഥാടകരായിരുന്നു എത്തിയിരുന്നതെങ്കിൽ ഇത്തവണ ആദ്യ ദിനം 30,657 പേർ അയ്യനെ കാണാനെത്തി.കഴിഞ്ഞ വർഷം വ്യശ്ചികം ഒന്നിന് 48,796 തീർത്ഥാടകരാണ് എത്തിയിരുന്നതെങ്കിൽ ഈ വർഷം ഒന്നാം തീയതി…

Read More

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ…

Read More

തൃശൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

തൃശ്ശൂര്‍: തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴയന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മുനമ്പം വിഷയത്തിലെ പ്രതികരണം വിദ്വേഷ പ്രസ്താവനയെന്ന് പരാതി; പരാതി നൽകി എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ്  എൻ അരുൺ

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മുനമ്പം വിഷയത്തിലെ പ്രതികരണം വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ പരാതി നൽകി. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ മതത്തിൻ്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നൽകിയത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിൻറെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ്…

Read More

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കാട്‌ മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ര്‍ട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

ഡൽഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് മുന്‍‌കൂര്‍ ജാമ്യം നല്‍കിയത്. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. കഴിഞ്ഞ ആഴ്ച സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ നീട്ടി വയ്ക്കണം എന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജാമ്യം നല്‍കിയത്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. പാസ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം എന്ന നിര്‍ദേശമാണ്…

Read More

കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതി കൊല്ലപ്പെട്ടതായി സംശയം

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതി കൊല്ലപ്പെട്ടതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പളളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ മാസം ആറാം തീയതി മുതലാണ് കരുനാഗപ്പള്ളി സ്വദേശിനി ജയലക്ഷ്മിയെ കാണാതായത്. തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെ ജയലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial