ആര്‍എസ്എസിനെതിരായ പരാമര്‍ശം ജാവേദ് അക്തറിനെ കോടതി കുറ്റവിമുക്തനാക്കി.

മുംബൈ: ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ എടുത്ത മാനനഷ്ടക്കേസില്‍ നിന്നും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി. മുംബൈ മുലുന്ദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ( ഫസ്റ്റ് ക്ലാസ്) കോടതിയുടേതാണ് നടപടി. പരാതിക്കാരന്‍ കേസില്‍ നിന്നും പിന്മാറിയതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍ സന്തോഷ് ദുബെയാണ് 2021 ഒക്ടോബറില്‍ ജാവേദ് അക്തറിനെതിരെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും, സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ താലിബാന്‍കാരും…

Read More

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം;അമ്മുവിന് സഹപാഠികളിൽ നിന്നും മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായാണ് ആരോപണം

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന് സഹപാഠികളിൽ നിന്നും മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായാണ് ആരോപണം. ഇതോടെ പോലീസ് അന്വേഷണം ശക്തമാക്കി. അമ്മുവിൻ്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. അതോടൊപ്പം മൂന്ന് സഹപാഠികളെ വിശദമായി ചോദ്യം ചെയ്യും. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. മരിച്ച അമ്മു സജീവന് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റൽ…

Read More

യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ

പുനലൂർ: യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാവാലം സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം പോത്തൻകോട് സ്വദേശി നിജാസ് എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷിനെ ആക്രമിച്ചാണ് പ്രതികൾ അഞ്ചര ലക്ഷം രൂപ കവർന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഗിരീഷിനെ പ്രതികൾ പുനലൂരിലെത്തിച്ചതും ആക്രമിച്ച് പണം തട്ടിയെടുത്തതും. കുഞ്ഞുമോളെയും നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത് ജ്വല്ലറിയിൽവെച്ചാണ് . പഴയ…

Read More

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

പത്തനംതിട്ട :എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അ‍ഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ  എരുമേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Read More

പൊലീസ് കസ്റ്റഡിയിൽ നിന്നും കുറുവ മോഷണ സംഘത്തിൽപ്പെട്ട പ്രതി രക്ഷപെട്ടു

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്നും കുറുവ മോഷണ സംഘത്തിൽപ്പെട്ട പ്രതി രക്ഷപെട്ടു. തമിഴ്നാട് സ്വദേശി സന്തോഷാണ് എറണാകുളം കുണ്ടന്നൂരിൽവച്ച് ഇയാൾ രക്ഷപെട്ടത്. പൂർണ നഗ്നനായാണ് കൈവിലങ്ങുകളോടെ ഇയാൾ രക്ഷപെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്. രക്ഷപെട്ട സന്തോഷിനായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് പൊലീസിനെ തടഞ്ഞത്. സംഘർഷത്തിനിടെ സന്തോഷ് രക്ഷപ്പെട്ടു. സംഘത്തിലെ രണ്ടുപേരെ പൊലീസ് കീഴ്‌പ്പെടുത്തി. ആലപ്പുഴയിലെ…

Read More

വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ് ;465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

അടിമാലി: വനത്തിനുള്ളിൽ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കുറത്തികുടി സെറ്റിൽമെന്റ് കരയിൽ വനത്തിനുള്ളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുരേഷ് കുമാർ.കെ.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റോയിച്ചൻ.കെ.പി, സിവിൽ എക്സൈസ് ഓഫീസർ ആലം അസഫ് ഖാൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബിന്ദു മോൾ.വി.ആർ,…

Read More

സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കെപിസിസി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് പ്രഖ്യാപിച്ചത്. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. പാലക്കാട് തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കവെയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചർച്ചയ്ക്ക് ഒടുവിൽ എഐസിസിയും…

Read More

ഹേസ്റ്റൽ കെട്ടിടത്തിൻ്റ മുകളിൽ നിന്നു വീണു പരിക്കേറ്റ വിദ്യാർഥിനി മരിച്ചു

പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു പരിക്കേറ്റ നഴ്സിങ് വിദ്യാർഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണു സംഭവം. ചുട്ടിപ്പാറ ഗവ നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനിയായിരുന്നു അമ്മു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് അമ്മു വീണത്. വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്ന വഴി മരണം…

Read More

സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

കൊച്ചി: ഇന്നലെ നേരിയ മുന്നേറ്റം നടത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തന്നെ തിരികെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വ്യാഴാഴ്ചത്തെ നിലവാരമായ 55,480 രൂപയിലേക്ക് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് പത്തുരൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും…

Read More

കാരേറ്റിൽ മദ്യലഹരിയിൽ അയൽവാസിയുമായി തർക്കം; 64 കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: മദ്യ ലഹരിയിൽ അയൽവാസിയുമായി വാക്കുതർക്കം. 64കാരനെ വെട്ടിക്കൊന്നു. കാരേറ്റ് പേടികുളം ഇലങ്കത്തറയിൽ 64കാരനായ ബാബുരാജ് ആണ് കൊല്ലപ്പെട്ടത്. പ്രതി സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 7.30 ഓടെ ബാബുരാജിന്റെ വീടിന് സമീപമെത്തിയ സുനിൽകുമാർ പ്രശ്നമുണ്ടാക്കുകയും വാക്കുതർക്കത്തിനിടയിൽ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന സുനിൽകുമാർ തിരികെ നാട്ടിലെത്തിയതിന് ശേഷം മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കിയിരുന്നതായി നാട്ടുകാർ ആരോപിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial