കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇനിയുള്ള മൂന്നു ദിവസങ്ങൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം. തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ മുതൽ കൽപ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക.

Read More

വയനാട്, ചേലക്കര വോട്ടെടുപ്പ് ആരംഭിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിംഗ്. ദിവസങ്ങൾ നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്കെത്തുമ്പോൾ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. ചേലക്കരയിൽ ആറും വയനാട്ടിൽ 16 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌. 180 പോളിങ് ബൂത്തുകളിൽ മൂന്ന്‌ ഓക്‌സിലറി ബൂത്തുകളുണ്ട്‌. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742…

Read More

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 5 ജില്ലകളിൽ   യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ചു…

Read More

വയനാട് ദുരന്തം ബിരിയാണി ചലഞ്ചിൽ നിന്നും പണം തട്ടി 3 സിപിഎം പ്രവർത്തകർക്കെതിരെ കേസ്; എഐവൈഎഫ് നേതാവാണ് പരാതി നൽകിയത്

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകർക്കെതിരെ കേസ്. തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാപ്രസിഡന്റ് അമല്‍ രാജ്, കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍ എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്‌ഐആര്‍. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക…

Read More

തൃശൂരിൽ സ്വകാര്യ ബസും കാറും കൂടിയിടിച്ച് യുവാവ് മരിച്ചു.

തൃശ്ശൂർ: ഗുരുവായൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ ഓടിച്ചിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി 23കാരനായ ശരൺ കൃഷ്ണയാണ് മരിച്ചത്. എടമുട്ടത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. തുടർന്ന് നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാർ ഓടിച്ചിരുന്നത് ശരൺ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

Read More

നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു

കോഴിക്കോട് : നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു.സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ. നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകൾ ഷംന (27) നാണ് നാദാപുരം തെരുവം പറമ്പിലെ ഭർതൃവീട്ടിൽ വെച്ച് വെട്ടേറ്റത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോയാണ് സംഭവം. ഷംനയുടെ വയറിനും കൈക്കുമാണ് വെട്ടേറ്റത്.

Read More

സ്കൂൾ കായികമേളയിലെ പുരസ്കാര വിവാദത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി സ്കൂളുകൾ

കേരള സ്കൂൾ കായികമേളയിലെ പുരസ്കാര വിവാദത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി മാർ ബേസിൽ കോതമംഗലം, നാവാമുകുന്ദ തിരുനാവായ സ്കൂളുകൾ . കുട്ടികൾക്കെതിരായ പോലീസ് നടപടിയിലും പരാതി നൽകും . വിവാദത്തിൽ വിശദീകരണം നൽകാൻ മന്ത്രി വി.ശിവൻകുട്ടി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട് . കേരള സ്കൂൾ കായികമേളയുടെ സമാനതകളില്ലാത്ത സംഘാടന മികവിന്റെ പേരിൽ സർക്കാരിനും മന്ത്രി വി ശിവൻകുട്ടിക്കും കിട്ടിയ കയ്യടികൾ എല്ലാം ഒറ്റയടിക്ക് തകർക്കുന്നതായിരുന്നു പുരസ്കാര വിവാദം .പതിവിന് വിപരീതമായി സ്കൂൾ വിഭാഗത്തിൽ സ്പോർട്സ് സ്കൂൾ ആയ…

Read More

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ നടി കസ്തൂരി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. മധുര ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. തെലുങ്കരെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടും തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹര്‍ജിയില്‍ പറയുന്നു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ ആരോപിച്ചു. വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള…

Read More

വിരട്ടുന്നത് നിര്‍ത്തണം; സുരേഷ് ഗോപിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍; ഇന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ മാര്‍ച്ച്

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തിവരുന്ന അധിക്ഷേപവും വിരട്ടലും അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ). സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട. കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും KUWJ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 24 ന്യൂസ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനോട്…

Read More

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാവ് കുറ്റക്കാർ; മോട്ടോർ വാഹന നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന സംഭവങ്ങളിൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിൻ്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുള്ളതാണ് ഹർജി. പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളിൽ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിൻറെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. മോട്ടോർ വാഹന നിയമത്തിലെ 180-ഉം 181-ഉം വകുപ്പുകൾ പ്രകാരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial