വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം

കല്‍പ്പറ്റ: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും. പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും. വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി…

Read More

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

പത്തനംതിട്ട: ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍, ആധാറിലെ തെറ്റ് തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്. ജില്ലാ…

Read More

സംസ്ഥാന സ്‌കൂള്‍ കായിക മേള; അത്‌ലറ്റിക്സിൽ കന്നികിരീടം ചൂടി മലപ്പുറം;ഓവറോൾ ചാമ്പ്യൻമാരായി തിരുവനന്തപുരം

കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് മലപ്പുറം ചാമ്പ്യന്മാർ. 245 പോയിന്റുമായി മലപ്പുറം കന്നികിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാമ്പ്യന്മാർ. 213 പോയിന്റ് ഉള്ള പാലക്കാടാണ് രണ്ടാമത്. 73 പോയിന്റുമായി എറണാകുളം മൂന്നാമതെത്തി. മലപ്പുറം ചരിത്രത്തിൽ ആദ്യമായിട്ടാണ് അത്ലറ്റിക്സ് കിരീടം നേടുന്നത്. 1935 പോയിന്റുമായി തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യന്മാർ. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അർഹരായി. നേരത്തെ,…

Read More

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മൂന്നുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മൂന്നുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച അഞ്ച് ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ആറ് ജില്ലകളിലും യെല്ലോ അലേർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മുൻകരുതൽ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതുകൊണ്ട് കാർമേഘം…

Read More

അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു.

ചിറയിൻകീഴ്: കിഴുവിലം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോൽസവം കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററിസ്കൂളിൽ നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നിർവ്വഹിച്ചു.      കലോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണഠൻ നായർ അധ്യക്ഷതായി. ബാലസാഹിത്യകാരൻ ഡി.സുചിത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.സുനിൽ ,സുലഭ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘു , നിജ, സെലീന, ആശ തുടങ്ങിയവർ പങ്കെടുത്തു.

Read More

സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. സ്കൂട്ടർ യാത്രികരായ കഞ്ഞിക്കുഴി ആയിരംതൈയിൽ മുരുകേഷ്,ശിവകുമാർ എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരേ നടപടിക്ക് ശുപാർശ; ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി

ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശ. കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന ഐ എ എസ് പോരിൽ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ അവഹേളിക്കുന്നതിനെതിരെയാണ് നടപടിയെടുക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് പ്രശാന്തിനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രശാന്തിനെതിരേ എന്തുനടപടി വേണമെന്ന് മുഖ്യമന്ത്രി…

Read More

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി വീണുമരിച്ചു;ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ

മുംബൈ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി വീണുമരിച്ച സംഭവത്തിൽ ബൈക്കോടിച്ച യുവാവിനെതിരെ കേസെടുത്തു. മുംബൈയിലെ പന്ത് നഗർ പൊലീസാണ് മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി യുവാവിനെതിരെ കേസെടുത്തത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂർ സ്വദേശിയായ ഇർഫാൻ ഖാൻ(28) എന്ന യുവാവാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായാണ് അപകടമുണ്ടായത്. ഇർഫാൻ ഖാനും സുഹൃത്തായ മേഘ ഷഹാന എന്ന 25കാരിയും ബൈക്കിൽ യാത്ര ചെയ്യവെ ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വച്ച് ബൈക്കിൽ…

Read More

ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ പിറന്നാൾ ആഘോഷം; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: നടുറോഡിൽ യുവാവിന്റെ പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കാർ റാലിയും കേക്കുമുറിക്കലുമായി ഗതാഗതം തടസ്സപ്പെടുത്തി പിറന്നാളാഘോഷം സംഘടിപ്പിച്ചതിന് പത്തനംതിട്ട വെട്ടിപ്പുറം പുവൻപാറ ഓലികൂടെക്കൽ ഷിയാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ജന്മദിനമാണ് കമ്മട്ടിപ്പാടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടുറോഡിൽ ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാളെ ഒന്നാംപ്രതിയാക്കി പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാത്രി 9.15 നാണ് യുവാക്കളുടെ സംഘം പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇരുപതോളം…

Read More

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ആണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ഭീകരർ ആണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്ന് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മുവിലെ കിഷ് ത്വാറിലും ശ്രീനഗറിലെ ഹർവാനിലും സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മേഖലയിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial