ടാങ്കർ ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടെ പിൻ ചക്രത്തിനിടയിൽപ്പെട്ടു; ബീവറേജസ് കോർപ്പറേഷൻ ജീവനക്കാരന് ദാരുണാന്ത്യം

തുറവൂർ: ലോറിക്കടിയിൽപ്പെട്ട് ബീവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ മരിച്ചു. തുറവൂർ വളമംഗലം നന്ദനത്തിൽ രജിത്ത് കുമാർ (47) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ലോറിയിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതയിൽ പുത്തൻചന്തയ്ക്കു സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ടാങ്കർ ലോറിയിൽ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലിൽ തട്ടി ലോറിയുടെ പിൻ ചക്രത്തിനിടയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി തൽക്ഷണം മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Read More

ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി.

ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി. ആര്യാടന്‍ തെക്കെപറമ്പില്‍ സുരേഷ് ആണ് മരിച്ചത്. മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. സുരേഷിന്‍റെ ഭിന്നശേഷിക്കാരനായ മകനെ (22) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകനെ തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല.

Read More

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വാളകം പാലന്നാട്ടിൽ കവല അയ്യപ്പിള്ളിൽ ജോർജിന്റെ മകൻ ദയാൽ ജോർജ് (36) ആണ് മരിച്ചത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളകം കവലയിൽ ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം. ദയാലിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. സംസ്കാരം പിന്നീട് നടത്തും. അപകടം നടന്ന ശേഷം റോഡിൽ പരുക്കേറ്റ് കിടന്ന ദയാലിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പ്രദേശത്തെ ഓട്ടോറിക്ഷക്കാരെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടർന്ന് ഇന്ന്…

Read More

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ചാലിബ് മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്ന് ബന്ധുക്കളോടു പറഞ്ഞു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി തഹസിൽദാര്‍ ഭാര്യയുമായി സംസാരിച്ചിരുന്നു. രാവിലെ ഭാര്യയുടെ ഫോൺ കോൾ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. കൂടെ ആരുമില്ലെന്നും മാനസിക…

Read More

അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും, നഗരത്തിൽ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാൽ ശനിയാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അ‌ഞ്ച് മണിക്കൂർ അടച്ചിടും. വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്…

Read More

തോല്‍പെട്ടിയില്‍ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവം; തിരുനെല്ലി പോലീസ് കേസെടുത്തു

വയനാട്: തോല്‍പെട്ടിയില്‍ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതില്‍ കേസെടുത്ത് തിരുനെല്ലി പോലീസ്. ഒരു മില്ലില്‍നിന്നാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റുകൾ പിടികൂടിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 38 കിറ്റുകളാണ് പിടിച്ചെടുത്തത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച കിറ്റായിരുന്നു പിടികൂടിയത്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചിത്രങ്ങളായിരുന്നു കിറ്റുകളില്‍ ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ കാലത്ത് വിതരണത്തിന് എത്തിച്ച് സൂക്ഷിച്ചിരുന്ന കിറ്റുകളാണ് ഇവയെന്നാണ്…

Read More

‘മുഖ്യമന്ത്രിക്കായി വാങ്ങിയ സമൂസ കാണാനില്ല’, സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍

      ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ സിഐഡി അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 21നാണ് വിവാദ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കായി മൂന്ന് ബോക്‌സ് സമൂസകള്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സമൂസകള്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി നോക്കിയപ്പോള്‍ കാണാന്‍ സാധിച്ചില്ല. തുടര്‍ന്നാണ്…

Read More

കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കൂം കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

    കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്.ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അൽത്താഫ് മരണപ്പെട്ടു. ഐഎച്ച്ആർ ഡി കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൽത്താഫ്. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരുക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂർ :എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാൻഡില്‍ കഴിയുകയായിരുന്നു പിപി ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ്…

Read More

റേഷൻ മസ്റ്ററിങ് ഇനി വീട്ടിലിരുന്ന് ചെയ്യാം; മോരാ ഇ കെവൈസി ആപ്പ് ഉപയോഗിക്കാം

തിരുവനന്തപുരം: റേഷൻ മസ്റ്ററിങ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ്പ് ഉപയോഗിക്കാം. ഈ ആപ്പ് മുഖേന റേഷൻ മസ്റ്ററിങ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial