മാനവീയം വീഥിയിൽ വെമ്പായം സ്വദേശിയായ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് സുജിത്തിന് നേരേ ആക്രമണമുണ്ടായത്. ഷിയാസ് എന്നയാൾ മാനവീയം വീഥിയിൽ വെച്ച് കുത്തിയെന്നാണ് സുജിതിന്റെ മൊഴി. സുജിത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു

Read More

തിരുവനന്തപുരം വിളവൂർക്കലിൽ വീടിൻ്റെ ഷീറ്റ് തുളച്ച് വീട്ടിനുള്ളിൽ വെടിയുണ്ട പതിച്ചു

തിരുവനന്തപുരം:വിളവൂർക്കലിൽ വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം നടന്നത്. സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തിൽനിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാമെന്നാണ് നിഗമനം. സമീപത്തെ വീടുകളിൽ മുൻപും സമാന രീതിയിൽ വെടിയുണ്ട പതിച്ചിട്ടുണ്ട്. പുറത്ത് പോയി മടങ്ങി വന്ന കുടുംബം തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കണ്ടത്. ഇന്ന് ഫയറിങ് പരിശീലനം നടന്നിരുന്നു. സംഭവത്തിൽ മലയൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

എതിർകക്ഷിക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംശയം; അഭിഭാഷകനെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ചു

നാഗർകോവിൽ: അഭിഭാഷകനെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. തമിഴ്നാട്ടിലെ ഭീമനഗരി സത്യാൻകുളക്കരയിലാണ് സംഭവം. തക്കല കുമാരപുരം സ്വദേശി അഡ്വക്കേറ്റ് ക്രിസ്റ്റഫർ സോഫി (50)യാണ് കൊല്ലപ്പെട്ടത്. എതിർകക്ഷിക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകന്റെ കക്ഷിക്കാരനായ തിരുപ്പതിസാരം സ്വദേശി ഇശക്കി മുത്തു (40) ക്രിസ്റ്റഫർ സോഫിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. ഇന്നലെ രാവിലെയാണ് ഭീമനഗരി സത്യാൻകുളക്കരയിൽ കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആരുവാമൊഴി ഇൻസ്‌പെക്ടർ അൻപ് പ്രകാശും സംഘവും…

Read More

വൈകുമെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; ഇന്നലെ ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ല, പരാതി

          മലപ്പുറം : തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ ‌സ്വിച്ച്ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ *9846506742, 9048485374, 9745124090* എന്ന നമ്പറിലോ…

Read More

പിപി ദിവ്യക്കെതിരെ പാർട്ടി നടപടി. പി പി ദിവ്യയെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനം

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ പാർട്ടി നടപടി. പി പി ദിവ്യയെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ‌. ഇതോടെ ദിവ്യ പാർട്ടി മെമ്പർഷിപ്പിൽ മാത്രം ഒതുങ്ങും. അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. തലശ്ശേരി ജില്ലാ…

Read More

ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

തൃശൂർ: ആത്മാഭിമാനത്തിനു മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിൻറെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം തൻറെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം നടക്കുന്നതായി സംശയിക്കുന്നെന്നും സന്ദീപ് വാര്യർ പറയുന്നു. ആദ്യനിലപാടിൽ തന്നെ താൻ ഉറച്ചു നിൽക്കുന്നെന്നും ബിജെപി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ‘‘സുരേന്ദ്രനെതിരെ ഞാൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ…

Read More

വയനാട്ടിൽ ഭക്ഷ്യകിറ്റുകളിൽ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രം; പിടികൂടിയത് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡ്

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചുള്ള ഭക്ഷ്യ കിറ്റുകൾ പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡാണ് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

Read More

അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ അറസ്റ്റിൽ, കേസിൽ കൂടുതൽ പ്രതികൾ

         ചെന്നൈ : ദീപാവലി ആഘോഷിക്കാന്‍ പുതുച്ചേരിയിലെ ബന്ധുവീട്ടിലെത്തിയ മുംബൈ സ്വദേശിനിയായ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. പുതുച്ചേരിയിലെ ഓട്ടോ ഡ്രൈവര്‍ കാജാ മൊഹിദീന്‍, ആന്ധ്രാ പ്രദേശ് സ്വദേശി, ഒഡിഷ സ്വദേശികളായ രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റു മൂന്നുപേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 30-ന് രാത്രി ഒന്‍പതോടെ അമ്മയുമായി വഴക്കിട്ട് പെണ്‍കുട്ടി കാജാ മൊഹിദീന്റെ ഓട്ടോയില്‍ കയറി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകാനാണ് ആവശ്യപ്പെട്ടതെങ്കിലും കോട്ടക്കുപ്പത്തെ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി കാജാ മൊഹദീന്‍…

Read More

സ്വർണ വിലയിൽ വൻ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 1320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് 60000 രൂപയും കടന്ന്…

Read More

കോഴിക്കോട് വീട്ടമ്മയുടെ മരണം കൊലപാതകം; മരുമകന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തിരുവണ്ണൂര്‍ സ്വദേശി കെ പി അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് മഹമൂദിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസ്മാബിയെ മരുമകന്‍ മുഖത്തു തലയണ അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അസ്മാബിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്നു. ഈ സ്വര്‍ണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം ട്രെയിന്‍ മാര്‍ഗം രക്ഷപ്പെടുന്നതിനിടെയാണ് മഹമൂദിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial