
മലയാളി അധ്യാപികയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ചെന്ന് തമിഴ്നാട് SETC
മലയാളി അധ്യാപികയെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് തമിഴ്നാട് എസ് ഇ റ്റി സി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയെ വിളിച്ചാണ് എസ് ഇ റ്റി സി അധികൃതർ വിവരം അറിയിച്ചത്. എന്നാൽ അച്ചടക്ക നടപടിയും കണ്ടക്ടറുടെ പേരും അധികൃതർ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു. ഇന്ന് വൈകുന്നേരം അധികൃതർ സ്വാതിഷയെ വിളിച്ച് ഖേദം അറിയിക്കുകയും നടപടി സ്വീകരിച്ചെന്ന് അറിയിക്കുകയുമായിരുന്നു. കണ്ടക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ക്ഷമ ചോദിക്കുന്നതായി…