Headlines

കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊയിലാണ്ടി മുത്താമ്പിപുഴയില്‍ നിന്നുമാണ് മേപ്പയ്യൂര്‍ സ്വദേശി സ്നേഹയുടെ (25) മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം യുവതി പുഴയില്‍ ചാടിയെന്ന് സംശയമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു.

Read More

സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ഒരു വിഭാഗം പ്രവർത്തകർ

കൊല്ലം: സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ഒരു വിഭാഗം പ്രവർത്തകർ. ‘സേവ് സിപിഐഎം’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ സിപിഐഎമ്മിന്റെ കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയിൽ പൂട്ടിയിട്ടു. സമ്മേളനത്തിൽ പാനൽ അവതരിപ്പിച്ചതോടെയാണ് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പാനൽ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എതിർത്തവരുടെ നിലപാട്. മറ്റുചിലരെക്കൂടി…

Read More

യാത്രക്കാരനിൽ നിന്നും 50 രൂപ അധികം വാങ്ങിയ ഓട്ടോ ഡ്രൈവറെ പിടികൂടി; 5500 രൂപ പിഴയും ഈടാക്കി മോട്ടോർ വാഹന വകുപ്പ്

കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍ തുക പിഴയായും ഈടാക്കി.കഴിഞ്ഞ ദിവസമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ യാത്രാക്കൂലി ഇനത്തില്‍ 50 രൂപയാണ് അധികം വാങ്ങിയത്. പുതുവൈപ്പ് ബീച്ചില്‍ നിന്നും പാലാരിവട്ടം സംസ്‌കാര ജംഗ്ഷനിലേക്കാണ് പ്രജിത്തിനെ ഓട്ടം വിളിച്ചത്. പതിമൂന്നര കിലോമീറ്റര്‍ ഓടിയതിന് ഡ്രൈവര്‍ 420 രൂപ ആവശ്യപ്പെട്ടു. റോബിന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഡ്രൈവര്‍ 400…

Read More

ചേർത്തലയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കരായ രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചത്. ചേർത്തല നെടുമ്പ്രക്കാട് പുതുവൽ നികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെയാണ് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി  ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: ബസ് സ്റ്റോപ്പിൽ കിടന്ന യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read More

കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട മൂന്നു സ്ത്രീകളെയും കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരാണ് ഇന്നലെ ഉച്ചയോടെ വനത്തിൽ കുടുങ്ങിയത്. ഇന്നലെ രാത്രി മുഴുവൻ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചയോടെയാണ് മൂന്നുപേരെയും കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണ്. വനത്തിൽ നിന്നും ആറു കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണു സ്ത്രീകളെ കണ്ടെത്തിയത്. സ്ത്രീകളുടെ ആരോഗ്യനില സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ല. നടന്നു വേണം കാട്ടിനു പുറത്തേക്ക് ഇവരെ എത്തിക്കേണ്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ്…

Read More

കോളജ് വിദ്യാർത്ഥിനിയെ പിന്തുടർന്ന് കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ബിഹാർ സ്വദേശിയായ സഞ്ജയ് പസ്വാനാണ് പിടിയിലായത്. ഫറോക്ക് പോലീസും പന്തീരാങ്കാവ് പോലീസും സംയുക്തമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണയിൽ കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സഞ്ജയ് പസ്വാൻ കടന്നുപിടിക്കുകയായിരുന്നു. ഭയന്നോടിയെ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

Read More

ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

      ആലപ്പുഴ : ഒന്നര വയസ്സുള്ള കുഞ്ഞുമായി  പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ആലപ്പുഴ മാളിക മുക്കിലാണ് സംഭവം. 39 കാരൻ ഔസേപ്പ് ദേവസ്യയാണ് കുഞ്ഞുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. ശേഷം ബന്ധുക്കൾക്ക് കൈമാറും.

Read More

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിലാണ് സംഭവം. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്. വോളിബോൾ കളിയ്ക്കു ശേഷം ചായ കുടിക്കവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു

Read More

സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ; പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അറസ്റ്റ്

മലപ്പുറം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial