കൃഷി വകുപ്പിൻ്റെ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ കൃഷിഭവൻ പരിധിയിലും ആശ്രയ കേന്ദ്രങ്ങൾ വരുന്നു.

തിരുവനന്തപുരം: കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു. അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തില്‍ നേരിട്ടെത്തി നല്‍കുന്ന സേവനങ്ങള്‍ക്കും ഫീസുണ്ട്.കൃഷിക്കൂട്ടം, കൃഷിശ്രീ, അഗ്രോ സര്‍വീസ് സെന്റര്‍, കാര്‍ഷിക കര്‍മസേന, തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രങ്ങള്‍. ചെറുകിട, നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തുടങ്ങി വിജയസാധ്യത വിലയിരുത്തി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.

Read More

വയനാട്ടിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടം; 19 വിദ്യാർത്ഥികൾക്കും 3 സ്റ്റാഫിനും പരിക്ക്

വയനാട്: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടം. വയനാട് വരയാല്‍ കാപ്പാട്ടുമലയിലാണ് സ്‌കൂള്‍ ബസ്നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടത്തിലേക്ക് കയറി കവുങ്ങില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 19 വിദ്യാര്‍ത്ഥികള്‍ക്കും ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് സ്റ്റാഫിനും അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

Read More

പത്തനംതിട്ടയിലെ പതിനേഴുവയസുകാരിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ പതിനേഴുവയസുകാരിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. മരിച്ച വിദ്യാർത്ഥിനി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന സൂചന പോലീസിന് ലഭിച്ചു. കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കും. ഡിഎൻഎ പരിശോധനക്കായാണ് സാമ്പിളെടുക്കുന്ത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎൻ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാൽ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കേസിൽ ഇന്നലെ പോക്സോ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു….

Read More

ശബരിമല പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പോലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദേശം നൽകി എഡിജിപി എസ്‍ ശ്രീജിത്ത്. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് നടപടി. നടപടിയെ തുടര്‍ന്ന് 23 പോസുകാരും ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി…

Read More

തിരുവനന്തപുരത്ത് അധ്യാപികയുടെ മാല പൊട്ടിച്ച് രക്ഷപെട്ട പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അധ്യാപികയുടെ മാല പൊട്ടിച്ച് രക്ഷപെട്ട പ്രതി പിടിയിൽ. അധ്യാപികയുടെ നാലു പവൻ മാല ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതി പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. മാർത്താണ്ഡം അരുമനയിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഇടയ്ക്കോട് മാലയ്ക്കോട് കാവുവിള സ്വദേശി 48കാരനായ ജസ്റ്റിൻ രാജിനെയാണ് കന്യാകുമാരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച സ്കൂളിലേക്ക് നടന്നു പോകുമ്പോഴാണ് മഞ്ഞാലുമൂടിന് സമീപം ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ മോഷ്ടാവ് മുഖത്ത് അടിച്ചു നിലത്തിട്ട ശേഷം അധ്യാപികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണ്ണമാല…

Read More

ഗുസ്തി താരം ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്കേര്‍പ്പെടുത്തി നാഡ

ന്യൂഡല്‍ഹി: ഗുസ്തി താരമായ ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്ക്. ഇതോടെ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനാകാനോ പുനിയക്ക് കഴിയില്ല. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരത്തെ ഏപ്രില്‍ 23 ന് നാഡ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് യുഡബ്ല്യുഡബ്ല്യുയും താരത്തെ സസ്‌പെന്‍ഡ്…

Read More

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍…

Read More

ന്യൂനമർദ്ധം കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മഴ സാധ്യതയെ തുടർന്ന് ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ…

Read More

സംസ്ഥാനത്തെ ഐടിഐകളിൽ ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക്

സംസ്ഥാനത്തെ ഐടിഐകളിലെ പഠന സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഇന്ന് എല്ലാ ഐടിഐ ക്യാമ്പസുകളിലും പഠിപ്പ് മുടക്ക് സമരം നടത്തും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് നാലുമണി വരെ നീളുന്നതാണ് ഐടിഐകളിലെ സമയക്രമം. ഇത് രാജ്യത്തെവിടെയും ഇല്ലാത്ത വിധത്തിലുള്ള സമയക്രമമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അങ്ങേയറ്റം സമ്മർദ്ദം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന പഠനപദ്ധതിയാണ് ഐടിഐകൾ പിന്തുടരുന്നതെന്നാണ് ആക്ഷേപം

Read More

വയനാട്ടിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പാർട്ടിവിട്ടു; നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി

വയനാട്: വയനാട്ടിൽ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പാർട്ടി വിട്ടുപോയി. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചത്. പാർട്ടിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും മധു ആരോപിക്കുന്നു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്ന് മധു പറയുന്നു. എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial