
അസം സ്വദേശിനിയായ യുവതിയെ കുത്തി കൊലപ്പെടുത്തി; മലയാളിയായ സുഹൃത്തിനായി തെരച്ചിൽ
ബെംഗളൂരു: ബെംഗളൂരു ഇന്ദിരാനഗറിലെ റോയൽ ലിവിങ്സ് അപ്പാർട്ട്മെന്‍റിൽ അസംകാരി യുവതിയെ കുത്തിക്കൊലപ്പെടുത്തി. അസം സ്വദേശിനി മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആൺസുഹൃത്ത് ആരവ് അനയാണ് കൊലയാളിയെന്നാണ് സംശയം. ഇന്നലെയാണ് യുവതിയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയ്ക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആരവ് അനയ് കണ്ണൂർ സ്വദേശിയെന്നാണ് പുറത്തുവരുന്ന വിവരം. ദേഹമാസകലം കുത്തേറ്റ് ചോരവാർന്നാണ് മായാ ഗൊഗോയ് മരിച്ചത്. നവംബർ 23-നാണ് ഇവർ സർവീസ് അപ്പാർട്ട്മെന്‍റിൽ മുറിയെടുത്തത്….