ഇപി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡിസി ബുക്‌സ് സസ്‌പെന്റ് ചെയ്തു. ജയരാജന്റെ പരാതിയില്‍ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡി സിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടിഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആള്‍ക്കെതിരെയാണ് ഡി സി ബുക്‌സിന്റെ നടപടി. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന. ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട…

Read More

ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ യമണ്ടു ഓര്‍സി തെരഞ്ഞെടുക്കപ്പെട്ടു

മോണ്ടെവിഡിയോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ യമണ്ടു ഓര്‍സി തെരഞ്ഞെടുക്കപ്പെട്ടു. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അല്‍വാരോ ഡെല്‍ഗാഡോയെ ആണ് ഇടതു സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത് വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ അല്‍വാരോ ഡെല്‍ഗാഡോ പരാജയം സമ്മതിച്ച് രംഗത്തെത്തി. ചരിത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള 57കാരനായ ഓര്‍സി രണ്ട് പ്രാവശ്യം ബ്രോഡ് ഫ്രണ്ട് സഖ്യത്തിന്റെ മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും രാജ്യം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നുവെന്ന് വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകരോട് ഓര്‍സി പറഞ്ഞു….

Read More

കൊല്ലത്ത് യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഇന്ന് രാവിലെ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ ആണ് മരിച്ചത്. 35 വയസായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഫയര്‍ഫോഴ്സാണ് കുളത്തിൽ നിന്ന് യുവതിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

Read More

പീഡനപരാതിയിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. 10 ദിവസത്തിനകം നടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണം. ചില ജാമ്യവ്യവസ്ഥകൾ വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌താൽ ജാമ്യം നൽകി വിട്ടയക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. പരാതി നൽകാൻ ഉണ്ടായ കാലതാമസം സംബന്ധിച്ച് സിദ്ദിഖ് കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ആ ഉത്തരവ് ഈ കേസിലും ബാധകമെന്ന്…

Read More

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍….

Read More

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച;300 പവനും ഒരു കോടി രൂപയും മേഷണം പോയി

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മധുരയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയതാണ് അഷ്‌റഫും കുടുംബവും. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചാണ് മോഷ്ടാക്കള്‍…

Read More

അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് മൂന്നര വയസുകാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എടി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്ന് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍…

Read More

നെടുമങ്ങാട് പിറന്നാൾ പാർട്ടിയിൽ ഒത്തുകൂടി ഗുണ്ടകൾ; പൊലീസുകാരുമായി ഏറ്റുമുട്ടി, മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു.കരിപ്പൂർ സ്വദേശി അനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. അനീഷിൻ്റെ സഹോദരിപുത്രൻ്റെ പിറന്നാൾ പാർട്ടിക്ക് ഗുണ്ടകൾ ഒത്തുകൂടിയിരുന്നു.ഇത് അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ അനീഷ് ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പാ കേസ് പ്രതി കൂടിയാണ് അനീഷ്

Read More

പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് സംഘടന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു

Read More

ആണ്‍സുഹൃത്തിനെ ബന്ദിയാക്കി പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; ട്രക്ക് ഡ്രൈവറും സുഹൃത്തുക്കളും പിടിയിൽ

രായ്‌സേന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്രക്ക് ഡ്രൈവറടക്കം രണ്ട് പേര്‍ പിടിയില്‍. മധ്യപ്രദേശിലെ റായ്സൺ ജില്ലയില്‍ 15 വയസുകാരിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ബന്ദിയാക്കിയ ശേഷമായിരുന്നു പീഡനം. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും സില്‍വാനി-സാഗര്‍ റോഡിലുള്ള സിയാര്‍മൗ വനത്തിലെ വന്‍ദേവി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. ഇരുചക്ര വാഹനം വഴിയിൽ നിർത്തിയിട്ട ശേഷമായിരുന്നു ഇവർ വനത്തിനുള്ളില്‍ പ്രവേശിച്ചത്. സജ്ഞു ആദിവാസി (21) എന്ന ട്രക്ക് ഡ്രൈവറും ഇയാളുടെ രണ്ട് സുഹൃത്തുകളും ചേർന്ന് പെൺകുട്ടിയെയും ആൺ സുഹൃത്തിനേയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial