മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചു;നടൻ ഗണപതിക്കെതിരെ കേസെടുത്തു.

നടൻ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു. കളമശ്ശേരി പൊലീസാണ് വണ്ടി തടഞ്ഞ് ഗണപതിയെ പിടികൂടിയത്. ചാലക്കുടിയിൽ നിന്ന് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് വാഹനം തടഞ്ഞത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസെന്ന് പൊലീസ് അറിയിച്ചു

Read More

യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു. കോൺട്രാക്ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്ണൻ പറഞ്ഞു. കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചത്. ആലപ്പുഴ തകഴി സ്വദേശി സിയാദ് (32) ആണ് മരിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും…

Read More

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ടു; ഹേമന്ത് സോറന്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി:സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറിനെ കണ്ട് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിയമസഭാ പാര്‍ട്ടി നേതാവായി സോറനെ ഇന്ത്യ സഖ്യ നേതാക്കള്‍ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. ഈ മാസം 28ന് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ‘ഞാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 28ന് നടക്കും’ ഗവര്‍ണറെ കണ്ടതിന് ശേഷം…

Read More

തിരുവല്ലയിൽ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്

      തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കരാറുകാരനെ ഉൾപ്പെടെ കേസിൽ പ്രതിചേർക്കും. തിരുവല്ല പൊലീസ് ആണ് കേസ് എടുത്തത്. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. . മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ…

Read More

മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍

ചെന്നൈ: മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയശേഷം ഇയാള്‍ രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയത്. ജേക്കബ് തോമസ് കേരളത്തിലുള്‍പ്പെടെ തട്ടിപ്പ് നടത്തിയ പ്രതി, ചെന്നൈ വിമാനത്താവളം വഴി മലേഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ്, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂര്‍ എന്നീ പൊലീസ്…

Read More

കോഹ്ലിക്ക്  സെഞ്ചുറി ഓസ്ട്രേലിയക്ക് 534 റൺസ് വിജയ ലക്ഷ്യം

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് നേടി ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റിന് 12 എന്ന നിലയിലാണ് ഓസ്ട്രേലിയ. ബൂംറ 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. 7 വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയക്ക് വിജയിക്കാൻ ഇനി 522 റൺസ് നേടണം.161 റൺസ് നേടി പുറത്തായ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ…

Read More

ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ അദ്ദേഹം കുറച്ചു ദിവസങ്ങളായി ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്തിനു പിന്നാലെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തു.

Read More

മൂന്നു വയസ്സുകാരി വീണ് പരിക്കേറ്റ കാര്യം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്ന് പരാതി; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: മൂന്നു വയസ്സുകാരി വീണ് പരിക്കേറ്റ കാര്യം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്ന് പരാതി. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളായ മകള്‍ വൈഗ ആണ് കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ് എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ‘മകളുടെ കണ്ണിൽ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയത്രെ. കുട്ടി കസേരയിൽ നിന്ന് മലർന്ന് പിന്നോട്ട് വീണു എന്നാണ് ടീച്ചർ പറയുന്നത്. ഉച്ചയ്‌ക്ക്…

Read More

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തി

കാട്ടാക്കട: കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തി. കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് ആനവണ്ടിയുടെ സാരഥിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാട്ടാക്കട ഡിപ്പോയിൽ നിന്നും പുതുചരിത്രം രചിച്ച് രാജി ബസെടുക്കാൻ തയ്യാറായപ്പോൾ ഡബിൾ ബെല്ലടിച്ച് വനിതാ കണ്ടക്ടറായ അശ്വതിയും ഒപ്പം കൂടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജിയുടെ ആദ്യ സർവീസ് ആരംഭിച്ചത്. ഒറ്റശേഖരമംഗലം-പ്ലാമ്പഴഞ്ഞിയിലേക്കുള്ള സർവീസ് ഒരു പതർച്ചയുംകൂടാതെ പൂർത്തിയാക്കി.പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സർവീസുകളും പൂർത്തിയാക്കി 150 കിലോമീറ്റർ വണ്ടി ഓടിച്ച് രാത്രി പത്തുമണിയോടെയാണ്…

Read More

പ്രിയങ്കഗാന്ധിയുടെ  സത്യപ്രതിജ്ഞ നാളെ: വയനാട്ടുകാരുമായി സംവദിക്കാൻ മലയാളം പഠിക്കാൻ തുടങ്ങി

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകുന്നതിനാൽ വിജയിച്ചു 48 മണിക്കൂറിനുള്ളിൽ തന്നെ MP യാകുന്ന ബഹുമതിയും പ്രിയങ്ക കിട്ടും. ഡിസംബർ 20 വരെ സമ്മേളനം നീണ്ടുനിൽക്കും. ഇതിനകം വിവാദമായ വഖഫ് ബില്‍ ഉള്‍പ്പടെ 15 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(JPC) ക്ക് മുമ്പാകെയുള്ള വഖഫ് ബില്ലിനെതിരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial